പരമ്പര നേടി ഇന്ത്യ; മൂന്നാം ഏകദിനത്തില്‍ 87 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ വിജയം കണ്ടു
രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ സിംബാബ്വെക്കെതിരായ ഏകദിന പരമ്പര ഇന്ത്യ നേടി. പരമ്പരയിലെ മൂന്നാം മത്സരത്തിലും സിംബാബ്വെ ഇന്ത്യക്കു മുന്നില്‍ മുട്ടുമടക്കി. 87 പന്തുകള്‍ ശേഷിക്കെയായിരുന്നു ഇന്ത്യയുടെ വിജയം. 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 35.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ വിരാട് കോഹ്ലി പുറത്താകാതെ 68 റണ്‍സ് നേടി. ശിഖര്‍ ധവാന് (35), അമ്പാട്ടി റായിഡു (33), സുരേഷ് റെയ്ന ( 28*) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.
ടോസ് നേടിയ ഇന്ത്യ സിംബാബ്വെയെ ബാറ്റിംഗിനയച്ചു. സിംബാബ്വെ 46 ഓവറില്‍ 183 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ അമിത് മിശ്രയാണ് സിംബാബ്വയെ തകര്‍ത്തത്. മിശ്ര തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.
ഷാമി അഹമ്മദ് രണ്ടു വിക്കറ്റ് നേടി. സിംബാബ്വെയ്ക്ക് വേണ്ടി സീന്‍ വില്യംസ് 45 റണ്‍സും, ഹാമില്ടണ് മസാകട്സ 38 റണ്‍സും നേടി.
https://www.facebook.com/Malayalivartha