ധോണി തനിക്കു കിട്ടിയ സൈനിക പദവിയുടെ മികവു തെളിയിച്ചുകൊണ്ട് പാരച്യൂട്ടില്‍ പറന്നിറങ്ങി
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണി ടെറിട്ടോറിയല്‍ ആര്‍മിയിലെ പരിശീലനത്തിന്റെ ഭാഗമായി 10,000 അടി ഉയരത്തില്‍ നിന്ന് പാരച്യൂട്ടില്‍ ചാടി. ഈമാസം ആറുമുതല്‍ ആഗ്രയിലെ പാരാട്രൂപ്പേഴ്‌സ് ട്രെയിനിംഗ് സ്‌കൂളില്‍ പാരാജസേഴ്‌സിനൊപ്പം പരിശീലനത്തിലാണ് ധോണി.
പാരച്യൂട്ടിന്റെ സഹായത്തോടെ ചാടിയ ധോണി ആഗ്രയിലെ മല്‍പുരയില്‍ പറന്നിറങ്ങാന്‍ എടുത്തത് 72 സെക്കന്റാണ്. ടെറിറ്റോറിയല്‍ ആര്‍മിയിലെ 106 പാരച്യൂട്ട് റെജിമെന്റില്‍ ഓണററി ക്യാപ്റ്റനായ ധോണി തന്റെ റാങ്കിനോടു നീതീ പുലര്‍ത്തിയാണ് പരിശീലനത്തിനു വിധേയനാകാന്‍ തീരുമാനിച്ചത്. അംഗീകരിക്കപ്പെട്ട പാരാജമ്പര്‍ ആകണമെങ്കില്‍ 10,000 അടിയില്‍നിന്ന് രാത്രിയിലുള്‍പ്പെടെ നാലുചാട്ടങ്ങള്‍ കൂടി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ചാട്ടത്തിനു മുമ്പ് രണ്ടാഴ്ചത്തെ ക്ലാസ്‌റൂം പരിശീലനവും ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റന്‍ നേടിയിരുന്നു.
പാരാജമ്പിങ്ങിന്റെ അടിസ്ഥാന തത്വത്തെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളും വിമാനത്തില്‍നിന്നു പാരച്യൂട്ട് വഴി ചാടുമ്പോള്‍ ശരീരത്തിനുണ്ടാകാവുന്ന ക്ഷതങ്ങളും മറ്റും ഒഴിവാക്കാനുള്ള മാര്‍ഗങ്ങളുമാണ് പരിശീലനത്തില്‍ നല്‍കിയത്. പാരാ റെജിമെന്റിലെ കമ്മിഷനെ സൂചിപ്പിക്കുന്ന മറൂണ്‍ തൊപ്പി ധരിക്കുന്ന ധോണി അഞ്ചുചാട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ അഭിമാനകരമായ പാരാ വിംഗ്‌സ് ബാഡ്ജ് ധരിക്കാനുള്ള യോഗ്യത നേടും. പാരാട്രൂപ്പറായി പരിശീലനം നേടുന്ന ലോകത്തെ ആദ്യ ക്രിക്കറ്ററാണ് ധോണി. മുന്‍ ക്യാപ്റ്റന്‍ കപില്‍ദേവ്, ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്ര എന്നിവര്‍ക്കു ടെറിറ്റോറിയല്‍ ആര്‍മി ഓണററി പദവികള്‍ നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha