ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍
2015 ലോകകപ്പ് ക്രിക്കറ്റിന്റെ ഗ്രൂപ്പുകളും വേദികളും മത്സരങ്ങളും പ്രഖ്യാപിച്ചു. മെല്‍ബണില്‍ നടന്ന ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സണാണ് മത്സരപട്ടികയും വേദികളും പ്രഖ്യാപിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും ഒരു ഗ്രൂപ്പിലാണ്. ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ചാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് വേദിയാകുക. 2015 ഫെബ്രുവരി 14ന് ആതിഥേയരായ ന്യൂസിലാന്റും ശ്രീലങ്കയും തമ്മിലാണ് ആദ്യ മത്സരം. ടൂര്‍ണമെന്റിന്റെ ഫൈനല്‍ മാര്‍ച്ച് 29ന് ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ നടക്കും.
രണ്ടു രാജ്യങ്ങളിലെ 14 വേദികളിലായാണ് 49 മത്സരങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ അഡലൈഡ്, ബ്രിസ്ബന്‍, കാന്‍ബറ, ഹൊബാര്‍ട്ട്, മെല്‍ബണ്‍, പെര്‍ത്ത്, സിഡ്‌നി എന്നീ ഗ്രൗണ്ടുകളിലായി 26 മാച്ചുകളും ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ച്, ഓക്ക്‌ലന്റ്, ഡ്യൂനഡിന്‍. ഹാമില്‍ട്ടണ്‍, നേപിയര്‍, നെല്‍സണ്‍, വെല്ലിങ്ടണ്‍ എന്നിവിടങ്ങളിലായി 23 മത്സരങ്ങളും അരങ്ങേറും.
പൂള്‍ എ യില്‍ ആതിഥേയരായ ഒസ്‌ട്രേലിയയ്ക്കും ന്യൂസിലാന്റിനും പുറമെ ഇംഗ്ലണ്ട്, ശ്രീലങ്ക, ബംഗ്ലാദേശ്, എന്നീ ടീമുകളും പൂള്‍ ബിയില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, സിംബാബ്‌വെ, അയര്‍ലണ്ട് എന്നീ ടീമുകളുമാണ് ഉള്ളത്.
https://www.facebook.com/Malayalivartha