സച്ചിന്‍ കൊച്ചിക്ക് വണ്ടി കയറുന്നത് ചുമ്മാതല്ല, വമ്പന്‍ പദ്ധതികള്‍ ആലോചനയില്‍: ആദ്യ ഘട്ടത്തില്‍ കൊച്ചിക്ക് സമീപം 50 ഏക്കര്‍ സ്ഥലത്ത് സ്‌പോര്‍ട്‌സ് സിറ്റി സ്ഥാപിക്കും
സച്ചിന്‍ കൊച്ചിയില്‍ വീടു വാങ്ങി എന്നതായിരുന്നു ഇന്നലത്തെ പ്രധാന വാര്‍ത്ത. എന്നാല്‍ ക്രിക്കറ്റ് താരവും അതിലുപരി വമ്പന്‍ ബിസിനസ് താരം കൂടിയ സച്ചിന്‍ കൊച്ചിയില്‍ എത്തുന്നത് വെറുതെ കറങ്ങാനോ കാറ്റുകൊള്ളാനോ അല്ല വന്‍ പദ്ധതികളാണ് സച്ചിന്റെ മനസ്സിലുള്ളത്. അതിനായി മുമ്പില്‍ നില്‍ക്കുന്നതാകട്ടെ
കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായ ടിസി മാത്യു. കേരളത്തില്‍ സ്വകാര്യ മേഖലയിലെ കായിക അടിസ്ഥാന സൗകര്യ വികസനത്തിന് സച്ചിനുള്ള താല്‍പ്പര്യം മനസ്സിലാക്കിയാണ് ഇത്.
പ്രമുഖ ബില്‍ഡര്‍മാരുമായി ചേര്‍ന്ന് കായിക വികസനത്തിനു മുന്‍തൂക്കമുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്ഥാപിക്കാന്‍ സച്ചിന്റെ നിക്ഷേപമുണ്ടാകും. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. നിക്ഷേപം എത്രയെന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ടിസി മാത്യു തുടങ്ങി കഴിഞ്ഞു. സച്ചിന്‍ തെണ്ടുല്‍ക്കറുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് അക്കാഡമിയും പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിലാണ് കൊച്ചിയില്‍ സച്ചിന്‍ സ്വന്തമായി വീട് വാങ്ങാനൊരുങ്ങുന്നത്. താമസിയാതെ തന്നെ എല്ലാ പദ്ധതിയിലും അന്തിമ രൂപം വരുമെന്ന് ടിസി മാത്യുവിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സൗകര്യമുള്ളയിടം എന്ന നിലയ്ക്കു കൊച്ചിയാണ് ആദ്യത്തെ സ്‌പോര്‍ട്‌സ് സിറ്റിക്കായി പരിഗണിക്കുന്നത്. സ്‌പോര്‍ട്‌സ് സിറ്റി നഗരത്തിനകത്ത് ഉദ്ദേശിക്കുന്നില്ല. കൊച്ചിയുടെ തുടര്‍ച്ച എന്നു വിശേഷിപ്പിക്കാവുന്ന, ഗതാഗത സൗകര്യമുള്ള പ്രദേശങ്ങളാണു പരിഗണിക്കുന്നത്. 50 ഏക്കറില്‍ പദ്ധതി പടുത്തുയര്‍ത്തുകയാണു ലക്ഷ്യം. ഇതിനുള്ള സ്ഥലവും മറ്റും ഉടന്‍ നിശ്ചയിക്കും. ക്രിക്കറ്റും ഫുട്‌ബോളുമെല്ലാം പരിശീലിക്കാന്‍ കഴിയുന്ന ആധുനിക അനുബന്ധ സൗകര്യങ്ങളോടു കൂടിയ ഒന്നോ രണ്ടോ കളിക്കളങ്ങള്‍, ഇന്‍ഡോര്‍ സ്‌റ്റേഡിയം, ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍ എന്നിവ അടങ്ങുന്ന കോപ്ലക്‌സാണ് ലക്ഷ്യമിടുന്നത്.
ഷോപ്പിങ് മാളുകള്‍, ഭക്ഷണശാലകള്‍, പാര്‍പ്പിട സമുച്ചയം, കണ്‍വന്‍ഷന്‍ സെന്റര്‍, വിനോദ കേന്ദ്രങ്ങള്‍, ഹരിത മേഖല എന്നിവ ഉള്‍പ്പെടുന്നതാവും സ്‌പോര്‍ട്‌സ് സിറ്റി. സച്ചിന്റെ സ്‌പോര്‍ട്‌സ് സിറ്റി എന്ന നിലയ്ക്ക് രാജ്യാന്തര തലത്തില്‍ പ്രശസ്തമായ അക്കാദമികളെയും പരിശീലകരെയും ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണു കണക്കുകൂട്ടല്‍. പരിശീലകര്‍ക്കും ജീവനക്കാര്‍ക്കും ട്രെയിനികള്‍ക്കും താമസിക്കാനുള്ള സൗകര്യങ്ങളുണ്ടാകും. ട്രെയിനികളുടെ രക്ഷിതാക്കള്‍ക്കും സ്‌പോര്‍ട്‌സ് സിറ്റി സന്ദര്‍ശന വേളയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ താമസിക്കാനാവും. വിനോദസഞ്ചാര മേഖലയെന്ന നിലയ്ക്കു വിപണനം ചെയ്യാനും സാധ്യതയുണ്ട്.
കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൊച്ചിയില്‍ വസതി വാങ്ങുന്നതെന്നാണു സൂചനകള്‍. ഇന്റര്‍നാഷനല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ (ഐഎഎ) ജൂബിലി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തുന്ന സച്ചിന്‍ നാളെ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കും. കായിക അടിസ്ഥാന സൗകര്യ വികസനത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയ്ക്ക് തിരുവനന്തപുരത്തും കോഴിക്കോട്ടും സ്‌പോര്‍ട്‌സ് സിറ്റികള്‍ സ്ഥാപിക്കുന്നതും ആലോചനയിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha