ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗം റദ്ദാക്കി
ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗം റദ്ദാക്കി.യോഗത്തിന്റെ അധ്യക്ഷനായിതാന്‍ വേണമെന്ന എന്‍.ശ്രീനിവാസന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് യോഗം റദ്ദാക്കി. ബി.സി.സി.ഐയുടെ അന്വേഷണ സമിതി നിയമവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവ് ചര്‍ച്ച ചെയ്യുന്നതിനുവേണ്ടിയായിരുന്നു യോഗം.
ഐ.പി.എല്‍ ഒത്തുകളി അന്വേഷിച്ച പാനല്‍ ഭരണാഘടനാ വിരുദ്ധമാണെന്ന് മുംബൈ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പുതിയ പാനല്‍ രൂപീകരിക്കാനും കോടതി ഉത്തരവിടുകയുണ്ടായി. എന്‍ ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി.ഇ.ഒയുമായ ഗുരുനാഥ് മെയ്യപ്പനേയും, രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഉടമ രാജ് കുന്ദ്രയേയും കുറ്റവിമുക്തരാക്കികൊണ്ടായിരുന്നു അന്വേഷണ പാനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. റിട്ട.ജഡ്‌ജിമാരായ ജയറാം ചൗളയും ആര്‍.ബാലസുബ്രഹ്മണ്യനുമാണ് അന്വേഷണ കമ്മീഷനില്‍ ഉണ്ടായിരുന്നത്.
ഇടക്കാല അധ്യക്ഷന്‍ ജഗ്‌മോഹന്‍ ഡാല്‍മിയയെ മാറ്റി പ്രവര്‍ത്തക സമിതിയുടെ അധ്യക്ഷ പദവി സ്ഥാനത്ത് ശ്രീനിവാസന്‍ തിരിച്ചെത്തുമെന്നും സൂചനയുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ശ്രീനിവാസന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചാല്‍ കൂടുതല്‍ സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചില അംഗങ്ങള്‍ ആരോപിച്ചു. ശ്രീനിവാസന്‍ അധ്യക്ഷത വഹിക്കുന്നതിനെ രണ്ട് വൈസ് പ്രസിഡന്റുമാരും എതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്
https://www.facebook.com/Malayalivartha