ഐപിഎല്ലില്‍ പെപ്സി
മുംബൈ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുളള ടൈറ്റില്‍ സ്പോണ്‍സര്‍മാരായി പെപ്സി തിരഞ്ഞെടുക്കപ്പെട്ടു. 2013 മുതല്‍ അഞ്ച് വര്‍ഷത്തേക്കുളള കരാര്‍ 396.8 കോടി രൂപയ്ക്കാണ് പെപ്സി സ്വന്തമാക്കിയത്. 316 കോടി വാഗ്ദാനം ചെയ്ത ഭാരതി എയര്‍ടെല്‍ രണ്ടാം സ്ഥാനത്തായി. കെട്ടിട നിര്‍മാണ കമ്പനിയായ ഡിഎല്‍എഫ് ആയിരുന്നു ഐപിഎല്ലിന്റെ തുടക്കം മുതലുളള സ്പോണ്‍സര്‍മാര്‍. ഈ വര്‍ഷത്തോടെ അവരുടെ അഞ്ച് വര്‍ഷത്തെ കരാര്‍ അവസാനിച്ചു. 2008 മുതല്‍ 2012 വരെയുളള കാലയളവിലേക്കായി 200 കോടി രൂപയാണ് ഡിഎല്‍എഫ് മുടക്കിയത്. ഡിഎല്‍എഫ് വര്‍ഷം തോറും 40 കോടി രൂപയാണ് നല്‍കിയിരുന്നതെന്നും പെപ്സി 79 കോടി രൂപ വര്‍ഷം തോറും നല്‍കേണ്ടതുണ്ടെന്നും ഗവേണിംഗ് കൗണ്‍സില്‍ ചെയര്മാന് രാജീവ് ശുക്ല പറഞ്ഞു.
https://www.facebook.com/Malayalivartha