ക്രിസ് ഗെയില്‍ പാകിസ്താന് സൂപ്പര്‍ ലീഗിലേക്ക്
ട്വന്റി20യിലെ നമ്പര്‍ വണ്‍ ബാറ്റ്സ്മാന് ആരാണെന്ന് ചോദിച്ചാല്‍ ഏവരും സംശയമില്ലാതെ പറയുന്നത് ഒറ്റ പേരാണ് ക്രിസ് ഗെയില്‍. ഇനി ഗെയില്‍ പാകിസ്താന് സൂപ്പര്‍ ലീഗിലാവും വെടിക്കെട്ട് നടത്തുക.
അടുത്ത വര്‍ഷം ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഗെയ്ലിന്റെ സാന്നിധ്യമുണ്ടാകുമെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്റെ മുന്‍ ചെയര്മാന് നജാം സെഥി അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
ടൂര്‍ണമെന്റില്‍ വിന്‍ഡീസ് മുന്‍ നായകന് ഡാരെന്‍ സമിയും, ഡ്വെയിന്‍ ബ്രാവോയും കളിക്കുമെന്നും ഉറപ്പായിട്ടുണ്ട്. മറ്റു വിന്‍ഡീസ് താരങ്ങളായ കിറോണ്‍ പൊള്ളാഡ്, സുനില്‍ നരെയ്ന് എന്നിവരും ലീഗില്‍ കളിച്ചേക്കുമെന്നാണ് സൂചന. ലീഗിന്റെ ബ്രാന്‍ഡ് അംബാസഡറുമാരായി പാക്കിസ്ഥാന് മുന്‍ താരങ്ങളായ വസീം അക്രം, റമീസ് രാജ എന്നിവരെ തെരഞ്ഞെടുത്തിരുന്നു. അടുത്ത വര്‍ഷം ദോഹയിലാണ് പി.എസ്.എല്‍ ലീഗ് നടക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha