രഞ്ജി ട്രോഫി: കേരളത്തെ സഞ്ജു നയിക്കും
രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു വി. സാംസണ്‍ ടീമിനെ നയിക്കും. ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള ടീമിനെയാണു തെരഞ്ഞെടുത്തത്. പതിനഞ്ചംഗ ടീമില്‍ രണ്ടു പുതുമുഖങ്ങള്‍ സ്ഥാനംപിടിച്ചു. അഹമ്മദ് ഹര്‍സീമും സാബിദ് ഫറൂഖ് അഹമ്മദുമാണു പുതുമുഖങ്ങള്‍. റൈഫി വിന്‍സെന്റ് ഗോമസ്, ജഗദീഷ്, രോഹന്‍ പ്രേം എന്നിവരും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനുവേണ്ടിയാണ് സഞ്ജു കളിച്ചത്.
ഐ.പി.എല്ലില്‍ അര്‍ദ്ധസെഞ്ച്വറിനേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് സഞ്ജു. 2013 ഏപ്രില്‍ 29 ന് റോയല്‍ ചലഞ്ചെര്‍സ് ബംഗ്ലുരിനെതിരെ അദ്ദേഹം തന്റെ ആദ്യ ഐ. പി.എല്‍ അര്‍ദ്ധസെഞ്ച്വറി നേടി. 2012ലെ ഐ.പി.എല്‍. ടൂര്‍ണമെന്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നെങ്കിലും അദ്ദേഹത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. കിങ്‌സ് ഇലവണ്‍ പഞ്ചാബ് ടീമിനെതിരെയുള്ള മത്സരത്തില്‍ അദ്ദേഹം തന്റെ ഐ.പി.എല്‍. അരങ്ങേറ്റം കുറിച്ചു.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ 27 റണ്‍സും, മൂന്ന് ക്യാച്ചുകളും, ഒരു റണ്‍ ഔട്ടും സ്വന്തം പേരില്‍ കുറിച്ച് സഞ്ജു വളരെയധികം ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ഇതിനോടകം തന്നെ കരസ്ഥമാക്കാന്‍ സഞ്ജുവിനു കഴിഞ്ഞു. വളരെ ചെറിയ പ്രായത്തില്‍ തന്നെ ക്രിക്കറ്റ് മേഖലയിലേക്ക് വരവറിയിച്ച ഒരു കളിക്കാരനാണ് സഞ്ജു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha