ക്രിക്കറ്റ് പിച്ചില്‍ അടിപിടി, താരങ്ങളിലൊരാള്‍ക്ക് ആജീവനാന്ത വിലക്ക്
ക്രിക്കറ്റ് പിച്ചില്‍ കളിക്കു പകരം അടി. കൗണ്ടി ക്രിക്കറ്റ് മത്സരത്തിനിടെ ബെര്‍മുഡയിലാണ് രണ്ട് താരങ്ങള്‍ തമ്മില്‍ അടിപിടി ഉണ്ടായത്. ബെര്‍മുഡ ദേശീയ ടീമില്‍ അംഗമായ ജേസണ്‍ ആന്‍ഡേഴ്‌സണും കൗണ്ടി താരമായ ജോര്‍ജ് ഒബ്രീനും തമ്മിലാണ് ഏറ്റുമുട്ടിയത്.
ആന്‍ഡേഴ്‌സന്റെ ടീമായ ക്ലീവ്‌ലാന്‍ഡ് കൗണ്ടി ക്ലബ്ബും വില്ലോ കട്ട്‌സ് ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. വില്ലോ കട്ട്‌സിന്റെ ബാറ്റിങ്ങിനിടെ വിക്കറ്റ് കീപ്പറായ ആന്‍ഡേഴ്‌സണും തമ്മിലുണ്ടായ വാക്കുതര്‍ക്കം കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു.
ഓവറിന് ശേഷം ബാറ്റിങ് എന്‍ഡില്‍ നിന്ന് മടങ്ങുകയായിരുന്ന ഒബ്രീന്റെ തലയ്ക്ക് പിന്നില്‍ ആന്‍ഡേഴ്‌സണ്‍ അടിച്ചതാണ് വലിയ അടിപിടിയിലേക്ക് നയിച്ചത്. തലയ്ക്ക് പിന്നില്‍ അടി കിട്ടിയ പിന്നാലെ ഒബ്രീന്‍ ആന്‍ഡേഴ്‌സണു നേരെ ബാറ്റു വീശി. സഹതാരങ്ങളെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പിന്നീട് കളിക്കാരും ഒഫീഷ്യല്‍സും പോലീസും എത്തിയാണ് രംഗം ശാന്തമാക്കിയത്.
പ്രശ്‌നമുണ്ടായ ശേഷം ക്ലീവ്‌ലാന്‍ഡ് കൗണ്ടി ക്ലബ്ബ് പ്രസിഡന്റ് കാള്‍ട്ടണ്‍ സ്മിത്ത് ആന്‍ഡേഴ്‌സണോട് ഗ്രൗണ്ട് വിടാന്‍ ആവശ്യപ്പെട്ടു. പിന്നീട് തുടര്‍ന്ന മത്സരത്തില്‍ വില്ലോ കട്ട്‌സ് ജയിക്കുകയും ചെയ്തു.
ലെവല്‍ 4 അച്ചടക്ക നടപടിയാണ് ആന്‍ഡേഴ്‌സണ്‍ നേരിടുന്നത്. ആജീവനാന്ത വിലക്കാണ് നല്‍കിയിരിക്കുന്ന ശിക്ഷ. ഒമ്പത് എ ക്ലാസ്സ് മത്സരങ്ങളിലും അഞ്ച് ടി20 മത്സരങ്ങളിലും ആന്‍ഡേഴ്‌സണ്‍ ബെര്‍മുഡയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ലെവല്‍ 3 അച്ചടക്ക നടപടി നേരിടുന്ന ഒബ്രീന് ആറു മാസത്തെ വിലക്കാണ് നല്‍കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha