സൗരവ് ഗാംഗുലിയെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്ായി നിയമിച്ചു
പശ്ചിമ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയെ നിയമിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് പ്രഖ്യാപനം നടത്തിയത്.
അന്തരിച്ച ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയ്ക്ക് പിന്‍ഗാമിയായാണ് നിയമനം. നിലവില്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. പ്രസിഡന്റാകുമെന്ന അഭ്യൂഹം നേരത്തേ ഉയര്‍ന്നിരുന്നെങ്കിലും ഗാംഗുലി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha