ഇന്ത്യന്‍ എ ടീമില്‍ മൂന്നു മലയാളികള്‍
ന്യൂസിലാന്‍ഡിനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ മൂന്നു മലയാളികള്‍ ഇടംപിടിച്ചു. സഞ്ജു.വി സാംസണ്, വി.എ ജഗദീഷ്, സച്ചിന് ബേബി എന്നിവരാണ് ടീമിലിടം നേടിയവര്‍.
കഴിഞ്ഞ പര്യടനങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന സഞ്ജു വി സാംസണ് വീണ്ടും ആ സ്ഥാനം നിലനിര്‍ത്തി. ഈ സീസണിലെ തകര്‍പ്പന്‍ പ്രകടനം വി.എ ജഗദീഷിന് ടീമിലേക്ക് വഴിതുറന്നു. ഐ.പി.എല്ലില്‍ രാജസ്ഥാന് ടീമിന് വേണ്ടി വരെ കളിച്ച സച്ചിന് ബേബിയും ടീമില്‍ ഇടം നേടി.
സഞ്ജുവും, സച്ചിനും ഏകദിന ടീമിലേക്കും ജഗദീഷ് ത്രിദിന-ചതുര്‍ദിന മത്സരങ്ങളിലേക്കുമാണ് തെരെഞ്ഞെടുക്കപ്പെട്ടത്. ഉന്മുക്ത് ചന്ദ് ഏകദിന ടീമിനെ നയിക്കുമ്പോള്‍ മലയാളിയായ അഭിഷേക് നായരാണ് ത്രിദിന-ചതുര്‍ദിന ടീമിനെ നയിക്കുന്നത്
https://www.facebook.com/Malayalivartha