ജവാന്മാര്‍ക്ക് ധോണി ഇനി അദ്ധ്യാപകന്‍... വിമാനത്താവളങ്ങളിലെ സിഐഎസ്എഫ് ജവാന്മാരെ മര്യാദ പഠിപ്പിക്കാന്‍ ധോണി എത്തുന്നു
സിഐഎസ്എഫ് ജവാന്മാരെ മര്യാദ പഠിപ്പിക്കാന്‍ മഹേന്ദ്ര സിങ് ധോണി എത്തുന്നു. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ആണ് തങ്ങളുടെ ജവാന്‍മാരെ ഉപചാര മര്യാദകള്‍ പഠിപ്പിക്കാനാണ് ധോണി എത്തുന്നത്. ധോണിയെ കൂടാതെ മറ്റ് താരങ്ങളായ വിശ്വനാഥന്‍ ആനന്ദ്, ധന്‍രാജ് പിള്ള എന്നിവരും എത്തുന്നുണ്ട്. യാത്രക്കാരോട് എങ്ങനെ പെരുമാറണമെന്നും ഉപചാര മര്യാദകളും ഇവര്‍ ജവാന്‍മാരെ പഠിപ്പിക്കും.
മറ്റു മേഖലകളിലെ പ്രമുഖ വ്യക്തികളെയും ഇത്തരം കാര്യങ്ങള്‍ക്കായി സിഐഎസ്എഫ് കൊണ്ടുവരും. സൈനികര്‍ക്കു വേണ്ടിയുള്ള ഇന്‍ ഹൗസ് ട്രെയിനിങ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കവുമായി സിഐഎസ്എഫ് എത്തുന്നത്. പരിശീലന പരിപാടിയില്‍ ജൂനിയര്‍ സ്റ്റാഫ് അംഗങ്ങള്‍ താല്‍പര്യം കാണിച്ചിരുന്നില്ല. ഇതുകൊണ്ടാണ് ഇത്തരമൊരു പദ്ധതിയിലേക്ക് സിഐഎസ്എഫ് എത്തിയത്.
വിദേശികള്‍ ഏറ്റവുമാദ്യം ഇടപെടുന്നതും സഹായം തേടുന്നതും സിഐഎസ്എഫിനോടാണ്. അവര്‍ മര്യാദയോടെ നല്ല രീതിയില്‍ പെരുമാറണം, കഴിഞ്ഞ മാസം റാഞ്ചിയില്‍ നടന്ന ചടങ്ങില്‍ ധോണി പറഞ്ഞതായി സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൂടാതെ, വിവിധ വിമാനത്താവളങ്ങളില്‍ തനിക്കുണ്ടായ അനുഭവവും ധോണി ഉദ്യോഗസ്ഥരോടു പങ്കുവച്ചിരുന്നു. ജോലിക്കൂടുതലും സമ്മര്‍ദ്ദവുമാണ് ജവാന്മാരുടെ മോശം പെരുമാറ്റത്തിനു കാരണമെന്ന് സിഐഎസ്എഫ് വിലയിരുത്തുന്നു.
ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ 12 -14 മണിക്കൂര്‍ വരെയാണ് ജവാന്മാര്‍ക്കു ജോലി ചെയ്യേണ്ടിവരിക. മറ്റു പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടിവരും. അവര്‍ സാധാരണയായി പരുക്കന്‍ രീതിയില്‍ പെരുമാറുന്നവരല്ല. ഇങ്ങനെയുള്ളവര്‍ക്കു കായികതാരങ്ങള്‍ നടത്തുന്ന ഉപചാര മര്യാദ പരിശീലനം ഗുണകരമാകുമെന്നും ധോണി വിലയിരുത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha