മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍സിംഗ് പുതുതായി തുടങ്ങുന്ന പാകിസ്ഥാന്‍ സൂപ്പര്‍ലീഗിന്റെ കോച്ചാവും
പുതുതായി തുടങ്ങുന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍സിംഗ് കോച്ചാവും. വിദേശ പരിശീലകരുടെ പട്ടികയിലെ സാന്നിദ്ധ്യത്തിനൊപ്പം ഒരു ടീമിന്റെ പരിശീലന ചുമതലയും റോബിനുണ്ടാവും. യു.എ.ഇയില്‍ ഫെബ്രുവരി നാലുമുതല്‍ 24 വരെയാണ് സൂപ്പര്‍ ലീഗ്. 136 ഏകദിനങ്ങളില്‍ ഇന്ത്യന്‍ തൊപ്പിയണിഞ്ഞ റോബിന്‍ പാക് ലീഗിലെ ഏക ഇന്ത്യന്‍ സാന്നിദ്ധ്യമാവും.
2004ല്‍ വിരമിച്ച ശേഷം ജൂനിയര്‍ ടീമുകളുടെ പരിശീലന ചുമതലയിലായിരുന്നു. 2007 മുതല്‍ 2009 വരെ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിംഗ് പരിശീലകനായും പ്രവര്‍ത്തിച്ചു. ഐ.പി.എല്ലില്‍ മുംബയ് ഇന്ത്യന്‍ ടീം കോച്ചാണ് നിലവില്‍ റോബിന്‍. മുന്‍ ദക്ഷിണാഫ്രിക്കന്‍ കോച്ച് മിക്കി ആര്‍തര്‍, ആന്‍ഡി മോള്‍സ്, ക്രിസ് ആഡംസ്, ചാമിന്ദാ വാസ്, ഗോര്‍ഡന്‍ ഗ്രീനിഡ്ജ് എന്നിവരാണ് വിദേശ പരിശീലകരുടെ പാനലിലുള്ളത്. മറ്റ് 15 പേര്‍ കൂടി പരിശീലകരാകാന്‍ സമ്മതിച്ചിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ക്കായി വിലപേശല്‍ നടക്കുകയാണെന്നും ലീഗ് ഡയറക്ടര്‍ നജാം സേത്തി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha