ഇന്ത്യ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം
ഇന്ത്യ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് ധര്‍മശാലയില്‍ തുടക്കമാകും. മൂന്നു ട്വന്റി ട്വന്റി മല്‍സരങ്ങളിലെ ആദ്യത്തേതാണ് ഇന്ന് നടക്കുക. വിശ്രമം കഴിഞ്ഞ് ധോണിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തുന്ന ഇന്ത്യന്‍ ടീമും ഹാഫ് ഡുപ്ലസി നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീമും ഒരുപോലെ കരുത്തരാണ്.
വൈകീട്ട് ഏഴിനാണ് മല്‍സരം. രണ്ടുമാസത്തിലധികം നീളുന്ന ക്രിക്കറ്റ് വിരുന്നിന് ഇന്ന് ധര്‍മശാലയില്‍ തിരികൊളുത്തും. മൂന്നു ട്വന്റി ട്വന്റിയും അഞ്ച് ഏകദിനങ്ങളും നാലു ടെസ്റ്റുമല്‍സരങ്ങളും അടങ്ങുന്നതാണ് ഗാന്ധി മണ്ടേല പരമ്പര. നേരത്തെ തന്നെ ധര്‍മശാലയിലെത്തിയ ഇന്ത്യന്‍ ടീമിന് മികച്ച പരിശീലനത്തിന് അവസരം ലഭിച്ചു. ബംഗ്ലദേശ് പരമ്പരയിലെ മോശം പ്രകടനത്തിനു പിന്നാലെയുള്ള നിര്‍ബന്ധിത വിശ്രമം കഴിഞ്ഞാണ് സീനിയര്‍ താരങ്ങള്‍ ട്വന്റി ട്വന്റി ഏകദിനമല്‍സരങ്ങള്‍ക്കിറങ്ങുന്നത്.
എന്നാല്‍ ദക്ഷിണാഫ്രിക്കയിലേതിനു സമാനമായ ധര്‍മശാലയിലെ തണുത്ത കാലാവസ്ഥയില്‍ പരമ്പര തുടങ്ങുന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ദക്ഷിണാഫ്രിക്കയുടെ വിലയിരുത്തല്‍. സീനിയര്‍ താരങ്ങളാരുമില്ലാത്ത ഇന്ത്യന്‍ യുവനിരയോട് പരിശീലനമല്‍സരത്തില്‍ പരാജയപ്പെട്ടത് ടീമിന് സമ്മര്‍ദമാകും. കരുത്തരായ ടീമുകളുടെ പോരാട്ടത്തില്‍ ജയപരാജയങ്ങള്‍ റാങ്കിങ്ങിലും മാറ്റം വരുത്തും. നിലവില്‍ നാലാം സ്ഥാനക്കാരായ ഇന്ത്യയ്ക്ക് മൂന്നു ട്വന്റി ട്വന്റിയും ജയിച്ചാല്‍ രണ്ടാമതെത്താം. കണക്കില്‍ ഇന്ത്യയ്ക്കാണ് മുന്‍തൂക്കം. എട്ടുതവണ ഏറ്റുമുട്ടിയതില്‍ ഇന്ത്യ ആറും ദക്ഷിണാഫ്രിക്ക രണ്ടും മല്‍സരങ്ങള്‍ ജയിച്ചു. അഞ്ചു മാസങ്ങള്‍ക്കപ്പുറം നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിനുള്ള തയ്യാറെടുപ്പാണ് ഇരുടീമുകളുടേയും ലക്ഷ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha