ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി-20 ഇന്ന്
അഭിമാന പോരാട്ടത്തില്‍ ഇരു ടീമുകളും. ധര്‍മശാലയിലാണു മത്സരം. രാത്രി ഏഴു മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ദൂരദര്‍ശനിലും തത്സമയം. ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തുന്ന നായകന്‍ ധോണിയാണു പരമ്പരയിലെ ശ്രദ്ധാകേന്ദ്രം. ഏകദിന ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണു ധോണി ഓസീസ് പര്യടനത്തിനിടെ ടെസ്റ്റില്‍ നിന്നു വിരമിച്ചത്. അതുകൊണ്ടുതന്നെ വിമര്‍ശകര്‍ക്കു മറുപടി നല്‍കാന്‍ മഹിക്കുള്ള വേദിയാകും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര.
പരമ്പരയ്ക്കായി ഒരാഴ്ച മുമ്പുതന്നെ ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യ എ ടീമുമായി പരിശീലന മത്സരം കളിച്ചിരുന്നു. ഇന്ത്യയുടെ രണ്ടാംനിരയോട് എട്ടു വിക്കറ്റിനു പരാജയപ്പെടാനായിരുന്നു സന്ദര്‍ശകരുടെ വിധി.
തുടക്കം മോശമായെങ്കിലും ദക്ഷിണാഫ്രിക്ക ആത്മവിശ്വാസത്തിലാണ്. ഡി വില്യേഴ്‌സ്, അംല, ഡുപ്ലെസിസ് എന്നീ വമ്പനടിക്കാര്‍ക്കൊപ്പം ഇന്ത്യക്ക് എന്നും തലവേദനയാകാറുള്ള ക്വിന്റന്‍ ഡികോക്കുകൂടി ചേരുമ്പോള്‍ ബാറ്റിംഗ് നിര ഭദ്രം. സ്‌റ്റെയ്‌നും മോണ്‍ മോര്‍ക്കലുമില്ലാത്ത ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റാകും നായകന്‍ ഡുപ്ലസിക്കു തലവേദന. ആബട്ടും മോറിസും ആല്‍ബി മോര്‍ക്കലും ടീമില്‍ സ്ഥാനമുറപ്പിക്കുമ്പോള്‍ നാലാം പേസറുടെ സ്ഥാനത്തിനായി റബാദയും ഡി ലാംഗും തമ്മിലാണ് പോരാട്ടം. സ്പിന്‍ നിരയില്‍ ഇമ്രാന്‍ താഹിറിനെ ശ്രദ്ധിക്കണമെന്നു സച്ചിന്‍ തെണ്ടുല്‍ക്കറുടെ മുന്നറിയിപ്പുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha