ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20 മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് ജയം
ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20 മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് ജയം. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ്. ദക്ഷിണാഫ്രിക്ക 19.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ്. ഈ ജയത്തോടെ മൂന്നു ട്വന്റി20 മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്ക് 1 0ന് മുന്നിലെത്തി.
രോഹിത് ശര്‍മയുടേയും (106 റണ്‍സ്) വിരാട് കോഹ്‌ലിയുടേയും (43) ബാറ്റിങ് മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക കൂറ്റനടികളിലൂടെ അതിവേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്തി. ഡിവില്ല്യേഴ്‌സും (51 റണ്‍സ്) ആംലയും (36) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 77 റണ്‍സ് നേടി. പിന്നാലെ ഡുപ്ലെസിസ് (4) വന്ന പാടെ മടങ്ങി. നാലാം വിക്കറ്റില്‍ ഡുമിനിയും (68 റണ്‍സ് നോട്ടൗട്ട്) ബെഹര്‍ദിയേനും (32 റണ്‍സ് നോട്ടൗട്ട്) ചേര്‍ന്ന് മികച്ച ബാറ്റിങ്ങിലൂടെ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ രോഹിത് കോഹ്‌ലി സഖ്യം ഉയര്‍ത്തിയ 138 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 66 പന്തുകളില്‍ നിന്ന് 5 സിക്‌സുകളും 12 ഫോറുകളുമുള്‍പ്പെടെ 106 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. 27 പന്തുകളില്‍ നിന്ന് 43 റണ്‍സെടുത്ത കോഹ്‌ലി, രോഹിത് ശര്‍മ്മയ്ക്കു മികച്ച പിന്തുണ നല്‍കി. ടീം സ്‌കോര്‍ 162 റണ്‍സിലെത്തിനില്‍ക്കെ അബോട്ടിന്റെ പന്തില്‍ മോറിസ് ക്യാച്ചെടുത്ത് രോഹിത് പുറത്താകുകയായിരുന്നു. 12 പന്തുകളില്‍ നിന്ന് 20 റണ്‍സെടുത്ത നായകന്‍ ധോണി പുറത്താകാതെ നിന്നു. റേയ്‌ന 14 റണ്‍സെടുത്തും ധവാന്‍ മൂന്നു റണ്‍സെടുത്തും പുറത്തായി. അമ്പട്ടി റായ്ഡു റണ്ണൊന്നുമെടുക്കാതെ പുറത്തായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha