ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി 20 ഇന്ന്
ഇന്നു കട്ടക്കില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി 20 പോരാട്ടം നടക്കും. ആദ്യ മത്സരത്തിലെ പരാജയത്തിനു വിജയത്തിലൂടെ മറുപടി നല്‍കി മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒപ്പമെത്താനാവും ഇന്ത്യ ശ്രമിക്കുക. വൈകിട്ട് ഏഴിന് മത്സരംആരംഭിക്കും.
ആദ്യ മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടാനാണ് കട്ടക്കില്‍ നീലപടയിറങ്ങുന്നത്. ആദ്യ ട്വന്റി20യില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും, ബൗളര്‍ക്ക് അത് പ്രതിരോധിക്കാന്‍ സാധിക്കാത്തതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. അതിനാല്‍ ബൗളിംഗിലെ പോരായ്മകള്‍ പരിഹരിക്കാനാകും ക്യാപ്ടന്‍ ധോണി ശ്രമിക്കുക. ലെഗ് സ്പിന്നര്‍ അമിത് മിശ്രയോ, ഹര്‍ഭജന്‍ സിംഗോ ടീമിലെത്തിയേക്കും.
കട്ടക്കിലെ വേഗം കുറഞ്ഞ പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കും എന്നതാണ് ഇന്ത്യക്ക് അനുകൂല ഘടകം. ബാറ്റിംഗിലും പ്രശ്്്‌നങ്ങള്‍ ഉണ്ട്. രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെ മികവില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര നിരാശപ്പെടുത്തി. അവസാന അഞ്ചു ഓവറില്‍ 41 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് നേടാനായത്. മറുവശത്ത് ദക്ഷിണാഫ്രിക്ക തികഞ്ഞ ആത്മ വിശ്വാസത്തിലാണ്.
ബാറ്റിംഗ് നിര തന്നെയാണ് സന്ദര്‍ശകരുടെ കരുത്ത്. ഇന്നത്തെ മത്സരത്തിന് മഴ ഭീഷണിയാണ്. അതിനാല്‍ ടോസ് നിര്‍ണായകമാകും. പരമ്പര കൈവിട്ടാല്‍ ഇന്ത്യന്‍ ടീമില്‍ ധോണി യുഗത്തിനും വിരാമമിട്ടേക്കാം.അതിനാല്‍ ആവനാഴിയിലെ സര്‍വ്വ ആയുധങ്ങളും എടുത്താകും ധോണിയും കൂട്ടരും പ്രോട്ടിസിനെ നേരിടുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha