രണ്ടാം ട്വന്റി-20 ഏദകദിനത്തിലും ഇന്ത്യയെ കീഴടക്കിയ ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി
രണ്ടാം ട്വന്റി-20 ഏകദിനത്തിലും ഇന്ത്യയെ കീഴടക്കിയ ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി. ഇന്ത്യയെ വെറും 92 റണ്‍സിനൊതുക്കി ബാറ്റിങ്ങിനിറങ്ങിയ അതിഥികള്‍ ജയിക്കാന്‍ 22 റണ്‍സ് അകലെ നില്‍ക്കെ കാണികള്‍ അക്രമാസക്തരായത് കളി ഏറെ നേരം തടസപ്പെടുത്തി. ഇന്ത്യയുടെ പരാജയത്തില്‍ പ്രകോപിതരായ കാണികള്‍ ഗ്രൗണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിയുകയായിരുന്നു. പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കിയ ശേഷം അര മണിക്കൂര്‍ വൈകിയാണ് കണി തുടരാനായത്. ഒടുവില്‍ 17 ബന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക വിജയത്തിലെത്തുകയായിരുന്നു.
30 റണ്‍സെടുത്ത് പോള്‍ ഡുമിനി പുറത്താകാതെ നിന്നു. ഓപ്പണര്‍ ഡീ വില്ലേഴ്‌സ് 19, ഡു പ്‌ളസിസ് 16, ഫര്‍ഹാന്‍ ബെഹര്‍ദ്ദീന്‍ 11ഉം റണ്‍സെടുത്ത് പുറത്തായി.
ഇന്ത്യയ്ക്കു വേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റുകള്‍ നേടി. ബെഹര്‍ദ്ദീന്രെ വിക്കറ്റ് അക്‌സര്‍ പട്ടേലിനായിരുന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 92 റണ്‍സില്‍ ആതിഥേയര്‍ പിടിച്ചുകെട്ടുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ(22)?യും സുരേഷ് റെയ്‌ന(22)?യും മാത്രമാണ് അല്പമെങ്കിലും തിളങ്ങിയത്. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി ആല്‍ബി മോര്‍ക്കല്‍ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ എറിഞ്ഞിട്ടപ്പോള്‍ ക്രിസ് മോറിസും ഇമ്രാന്‍ താഹിറും രണ്ട് വീതവും റബാഡ ഒരു വിക്കറ്റും നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha