രാജ്‌കോട്ട് ഏകദിനം അലങ്കോലപ്പെടുത്താന്‍ പട്ടേല്‍ സമരക്കാരുടെ നീക്കം
പട്ടേല്‍ സംവരണ സമരം രാജ്യാന്തര ശ്രദ്ധയില്‍ കൊണ്ടു വരാനുള്ള തന്ത്രവുമായി പാട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതി കണ്‍വീനര്‍ ഹാര്‍ദിക് പട്ടേല്‍ രംഗത്ത്. ഒക്ടോബര്‍ 18ന് രാജ്്‌കോട്ടില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന മത്സരം അലങ്കോലപ്പെടുത്താനാണ് സമരാനുകൂലികള്‍ക്ക് ഹാര്‍ദിക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാണികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ 5-ാം തീയതി കട്ടക്കില്‍ നടന്ന ട്വന്റി 20 മത്സരം തടസപ്പെട്ടതാണ് പുതിയ നീക്കത്തിന് ഹാര്‍ദികിനെ പ്രേരിപ്പിച്ചത്.
സമരാനുകൂലികളായ പതിനായിരം പേരെ കാണികളായി മത്സര വേദിയിലെത്തിക്കുമെന്നും ഇതിനായി പൊതുജനങ്ങള്‍ക്കായി നീക്കിവെച്ച പതിനായിരം ടിക്കറ്റില്‍ ഒമ്പതിനായിരം എണ്ണം കൗണ്ടറില്‍ നിന്ന് കരസ്ഥമാക്കുമെന്നുമാണ് ഹാര്‍ദിക് പറയുന്നത്.
ഹാര്‍ദികിന്റെ നീക്കത്തിനെതിരെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് നിരഞ്ജന്‍ ഷാ രംഗത്തെത്തി. രണ്ടില്‍ കൂടുതല്‍ ടിക്കറ്റുകള്‍ ഒരാള്‍ക്ക് നല്‍കില്ലെന്നും അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ വേണമെന്നും നിരഞ്ജന്‍ ഷാ മാധ്യമങ്ങളോട് പറഞ്ഞു. നിശ്ചിത സീറ്റില്‍ നിന്ന് മാറിയിരിക്കാന്‍ അനുവദിക്കില്ല. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് സ്റ്റാര്‍ സ്‌പോര്‍ട്സ് ചാനലിലോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha