ഐപിഎല്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഇനി പെപ്‌സിയെ കിട്ടില്ല; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പെപ്‌സിയുടെ തീരുമാനം
ഐപിഎല്ലിന്റെ ഗ്ലാമര്‍ കുറയുന്നോ. ആവേശത്തിന്റെ പോരാട്ടമായ ഐപിഎല്‍ ക്രിക്കറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്‍മാറാന്‍ പെപ്‌സി കത്തു നല്‍കി. പണമൊഴുകുന്ന ക്രിക്കറ്റ് ലീഗ് വമ്പന്‍ ബ്രാന്‍ഡ് നെയിമാണെന്നാണ് പൊതുവേയുള്ള വയ്പ്പ്. ഈ വാണിജ്യ സാധ്യതകള്‍ തന്നെയാണ് ഐപിഎല്ലിനെ പണമൊഴുക്കുന്ന ലീഗാക്കിയത്. പെപ്‌സിയായിരുന്നു പ്രധാന സ്‌പോണ്‍സര്‍. എന്നാല്‍ അവര്‍ക്ക് മടുക്കകുയാണ്. ഐപിഎല്ലുമായി ഉയരുന്ന വിവാദങ്ങള്‍ തങ്ങളേയും ബാധിക്കുമോ എന്ന് പെപ്‌സി ഭയക്കുന്നു. അതുകൊണ്ട് തന്നെ ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍ എന്ന പദവി ആഗോള ഭീമന് തലവേദനയാണ്. അത് ഒഴിയാന്‍ തയ്യാറെടുക്കുകയാണ് പെപ്‌സി.
പണമൊഴുകുന്ന ലീഗില്‍ നിന്ന് പെപ്‌സി പിന്മാറുന്നത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. ക്രിക്കറ്റ് വിപണനത്തില്‍ ബിസിസിഐയ്ക്ക് ഏറെ പ്രതിസന്ധിയുണ്ടാക്കുന്നതാണ് ഈ നീക്കം. 2013-2017 സീസണ്‍ വരേയ്ക്കാണ് പെപ്‌സി ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍ ആയിരുന്നത്. ഇതിനായി 396 കോടി രൂപ ബിസിസിഐയ്ക്ക് നല്‍കുകയും ചെയ്തു. സ്‌പോണ്‍സര്‍ഷിപ്പ് ഒഴിവാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐപിഎല്‍ സിഇഒയ്ക്ക് പെപ്‌സി കത്തയച്ചു. ഒത്തുകളി വിവാദം നിറയുന്ന ഐപിഎല്ലില്ലിന്റെ ഭാഗമാകാന്‍ തയ്യാറല്ലെന്നാണ് പെപ്‌സിയുടെ നിലപാട്. അതു കൊണ്ട് മുഖ്യ സ്‌പോണ്‍സര്‍ എന്ന പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ബിസിസിഐയുടെ സ്ഥിരീകരിക്കുന്നുണ്ട്. ഉടന്‍ തന്നെ വിശദമായി ഇത് ബിസിസിഐ ചര്‍ച്ച ചെയ്യു. എന്നാല്‍ മാദ്ധ്യമങ്ങളോട് ഇതേ പറ്റി പ്രതികരിക്കാന്‍ പെപ്‌സി തയ്യാറായിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ തന്നെ പെപ്‌സി ഇക്കാര്യം ബിസിസിഐയെ അറിയിച്ചിരുന്നു. തുടര്‍ന്ന് സമ്മര്‍ദ്ദത്തിലൂടെ ഒരു കൊല്ലം കൂടി തുടരാന്‍ സമ്മതിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കത്ത്. ഒക്ടോബര്‍ 18ന് ചേരുന്ന ബിസിസിഐ ഇക്കാര്യം ചര്‍ച്ച ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha