ധോണിയും കോഹ്ലിയും തമ്മില്‍ വാക്കു തര്‍ക്കം
ഇന്ത്യന്‍ ടീമംഗങ്ങള്‍ തമ്മിലുള്ള ഐക്യം തകരുന്നോ. ധോണിയും കോഹ്ലിയും തമ്മിലുള്ള ഐക്യകുറവ് പരാജയങ്ങള്‍ക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മയും രഹാനയും ഒഴികെ എല്ലാ ബാറ്റ്‌സ്മാന്മാരും പരാജയമായിരുന്നു. മത്സരത്തിന് മുമ്പ് ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയും ഉപനായകന്‍ വിരാട് കോഹ്ലിയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ബാറ്റിങ് ക്രമത്തില്‍ കോഹ്ലിയുടെ സ്ഥാനം സമ്പന്ധിച്ചാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.
ടീം ഡയറക്ടര്‍ രവിശാസ്ത്രിയുടെ നിര്‍ദേശ പ്രകാരം രഹാനയെ ടീം ഇലവണില്‍ ധോണി ഉള്‍പ്പെടുത്തി. തുടര്‍ന്ന് വണ്‍ഡൗണായി ക്രീസിലുമിറക്കി. എന്നാല്‍ കോഹ്ലിയുടെ ഇഷ്ട പൊസിഷനായ വണ്‍ഡൗണ്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ താരം തയ്യാറായില്ലെന്നും ഇതില്‍ കോഹ്ലിയും ധോണിയും തമ്മില്‍ വാക്ക്തര്‍ക്കം ഉണ്ടായെന്നാണ് വിവരം.
മത്സരത്തില്‍ വണ്‍ഡൗണായി ക്രീസിലെത്തിയ രഹാന 60 റണ്‍സ് നേടിയിരുന്നു. എന്നാല്‍ കോഹ്ലിക്ക് 11 റണ്‍ മാത്രം നേടാനെ സാധിച്ചൊള്ളു. മത്സരശേഷം ഇരുവരും പരോക്ഷമായി പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു കാണ്‍പൂര്‍ഏകദിനത്തിന് മുമ്പ് നടന്ന ടീം മീറ്റിംഗിലാണ് ധോണിയും കൊഹ്ലിയും തമ്മില്‍ തര്‍ക്കമുണ്ടായത്. തന്നെ ആരും ചോദ്യം ചെയ്യരുതെന്നാണ് ധോണിയുടെ ശൈലി. കോഹഌ ആകട്ടെ ഭയങ്കര ചൂടനും.
36 മുതല്‍ 40 ഓവര്‍വരെയുള്ള ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനത്തെ മത്സരശേഷം ധോണി വിമര്‍ശിച്ചത് കൊഹ്ലിയെ ഉന്നമിട്ടാണെന്നാണ് സൂചന. അതേസമയം മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച കൊഹ്ലി തീരുമാനമെടുക്കുന്നതിലെ വ്യക്തത ഇല്ലായ്മയാണ് തോല്‍വിക്ക് കാരണമായതെന്നാണ് പറഞ്ഞത്. ഇക്കാര്യത്തെക്കുറിച്ച് പരസ്യമായി കൂടുതല്‍ പറയുന്നില്ലെങ്കിലും കളി സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് ഇക്കാര്യം മനസിലാകുമെന്നും വൈസ് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha