സഹീര്‍ ഖാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു
സഹീര്‍ ഖാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഇന്ത്യയ്ക്കായി 92 ടെസ്റ്റും 200 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളര്‍മാരില്‍ ഒരാളാണ് സഹീര്‍ ഖാന്‍. 92 ടെസ്റ്റില്‍ നിന്ന് 311 വിക്കറ്റും 200 ഏകദിനത്തില്‍ നിന്ന് 282 വിക്കറ്റും വീഴ്ത്തി.
2014 ഫെബ്രുവരിയില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു സഹീര്‍ ഖാന്റെ അവസാന ടെസ്റ്റ് മല്‍സരം. 2000ല്‍ ബംഗ്ലദേശിനെതിരെ ടെസ്റ്റിലും കെനിയ്‌ക്കെതിരെ ഏകദിനത്തിലും അരങ്ങേറ്റം കുറിച്ചു. ടെസ്റ്റില്‍ 11 തവണയും ഏകദിനത്തില്‍ ഒരുതവണയും അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചു. 2011 ഏകദിന ലോകകപ്പ് നേടിയ ടീമംഗമാണ്.
പന്ത് രണ്ട് ദിശയിലേക്കും സ്വിങ് ചെയ്യിക്കാനുള്ള കഴിവാണ് സഹീറിനെ ശ്രദ്ധേയനാക്കിയത്. തന്റെ 15 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ കണ്ട ഏറ്റവും അപകടകാരിയായ ബോളര്‍ സഹീര്‍ ഖാന്‍ ആണെന്ന് ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗകാര അഭിപ്രായപ്പെട്ടിരുന്നു. ഈ ഒരൊറ്റ അഭിപ്രായം മതി സഹീറിന്റെ ക്ലാസ് തെളിയിക്കാന്‍.
ടെസ്റ്റ് മല്‍സരത്തില്‍ പതിനൊന്നാമനായി ബാറ്റിങ്ങിനിറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ് സഹീറിന്റെ പേരിലാണ്. 000 മുതല്‍ ഇന്ത്യന്‍ ടീമിനൊപ്പമെത്തിയ സഹീര്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ധാക്കയിലും ഏകദിനത്തില്‍ കെനിയക്കെതിരെ നെയ്‌റോബിയിലുമാണ് അരങ്ങേറ്റം കുറിച്ചത്. ടീമില്‍ ഇടം നേടിയ ആദ്യ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ പേസ് ആക്രമണത്തെ നയിക്കാനായെങ്കിലും 2003, 2004 വര്‍ഷങ്ങളില്‍ പരുക്കുമൂലം ടീമില്‍ നിന്ന് പുറത്തുപോകേണ്ടി വന്നു.
പിന്നീട് മടങ്ങിവന്നെങ്കിലും 2005–ല്‍ വീണ്ടും ദേശീയ ടീമിലെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. അതിനുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സഹീറിനെ ദേശീയ ടീമിലേക്ക് മടക്കിവിളിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha