ഇന്ത്യ എയ്‌ക്ക് ത്രിരാഷ്ട്ര ക്രിക്കറ്റ് കിരീടം
ത്രിരാഷ്‌്‌ട്ര ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയ എയെ 50 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യ എ കിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ എ ശിഖര്‍ധവാന്റെയും(65 പന്തില്‍ 62) ദിനേഷ് കാര്‍ത്തികിന്റെയും(75 പന്തില്‍ 73) മികച്ച ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ 49.2 ഓവറില്‍ 243 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ എ 46.3 ഓവറില്‍ 193 റണ്‍സിന് എല്ലാവരും പുറത്തായി. ഷഹബാസ് നദീം മൂന്നും മുഹമ്മദ് ഷാമി രണ്ടും വിക്കറ്റ് നേടി. ജമ്മു- കാഷ്‌മീര്‍ പേസ് ബൗളര്‍ പര്‍വേസ് റസൂല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. ഓസീസിനുവേണ്ടി ഹസല്‍വുഡും കോള്‍ട്ടര്‍ നീലും മൂന്നു വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് തുടക്കംമുതല്‍ തകര്‍ന്നു. 47 റണ്‍സെടുത്ത ടിം പെയ്‌നിയാണ് ടോപ് സ്‌കോറര്‍.
https://www.facebook.com/Malayalivartha