രഞ്ജി ട്രോഫി: കേരളത്തിന് 317 റണ്‍സ് വിജയലക്ഷ്യം
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനെതിരേ ജയിക്കാന്‍ കേരളത്തിന് വേണ്ടത് 317 റണ്‍സ്. മത്സരത്തില്‍ ഇനി ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്. മൂന്നാംദിനം രണ്ടാം ഇന്നിംഗ്സില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 47 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ജാര്‍ഖണ്ഡ് 262 റണ്‍സെടുത്തു പുറത്തായി.
66 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ മോനിഷാണ് ജാര്‍ഖണ്ഡിനെ തകര്‍ത്തത്. വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന് ഇഷാന് കിഷന്(58), സൗരഭ് തിവാരി(46), ആനന്ദ് സിംഗ്(43), കൗശല്‍ സിംഗ്(പുറത്താകാതെ 43) എന്നിവരുടെ ബാറ്റിംഗാണ് ജാര്‍ഖണ്ഡിനു ഭേദപ്പെട്ട സ്കോര്‍ നേടികൊടുത്തത്. കേരളത്തിനായി റൈഫി വിന്‍സെന്റ് ഗോമസും നിയാസും രണ്ടു വിക്കറ്റും വീതം നേടി. ആദ്യ ഇന്നിംഗ്സില്‍ ലീഡ് വഴങ്ങിയ കേരളത്തിനു ജയം അനിവാര്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha