വീരേന്ദര്‍ സെവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു, പ്രഖ്യാപനം ട്വിറ്ററിലൂടെ
ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സെവാഗ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍നിന്നും ഐപിഎല്ലില്‍ നിന്നും വിരമിക്കുന്നു എന്ന് സെവാഗ് തന്റെ അക്കൗണ്ടില്‍ കുറിച്ചു. തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് വിരമിക്കല്‍ പ്രഖ്യാപനത്തിന് മുമ്പേ സെവാഗ് ട്വീറ്റ് ചെയ്തിരുന്നു.
തന്റെ മുപ്പത്തേഴാം ജന്‍മദിനത്തിലാണ് സെവാഗ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ദുബായില്‍ നടന്ന മാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് ലോഞ്ചിങ് ചടങ്ങില്‍ വിരമിക്കലിനെ കുറിച്ച് സെവാഗ് സൂചന നല്‍കിയിരുന്നു.വിരമിച്ച താരങ്ങളുടെ ലീഗായ മാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗിന്റെ ഭാഗമാകുന്നതിനാണ് സെവാഗ് ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
104 ടെസ്റ്റുകളില്‍ നിന്നായി 8,586 റണ്‍സും 251 ഏകദിനങ്ങളില്‍ നിന്നായി 8,273 റണ്‍സും നേടി. 15 സെഞ്ചുറികളും രണ്ടാമത്തെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോറും (219 റണ്‍സ്) ഉള്‍പ്പെടുന്നതാണ് സെവാഗിന്റെ ഏകദിന കരിയര്‍. പത്തൊമ്പത് ട്വന്റി20 മല്‍സരങ്ങളില്‍ നിന്നായി 394 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ നിന്ന് 40 ഉം ഏകദിനങ്ങളില്‍ നിന്ന് 96 വിക്കറ്റുകളും കരസ്ഥമാക്കി.1999ല്‍ ആദ്യ രാജ്യാന്തര ഏകദിനവും 2001ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അന്നാട്ടിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റവും കുറിച്ചു.
വളരെക്കാലം ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായിരുന്നു ഈ വലംകയ്യന്‍. ഡോണ്‍ ബ്രാഡ്മാനും, ബ്രയാന്‍ ലാറയ്ക്കും ശേഷം രണ്ട് ട്രിപ്പിള്‍ സെഞ്ചുറികള്‍ നേടുന്ന ക്രിക്കറ്റ് താരമായിരുന്നു സെവാഗ്. ആദ്യ ട്രിപ്പിള്‍ സെഞ്ചുറി പാക്കിസ്ഥാനെതിരെ അവരുടെ നാട്ടിലും രണ്ടാമത്തേത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ചെപ്പോക്കില്‍ വച്ചുമായിരുന്നു.
2009ല്‍ ഒരു ഇന്ത്യക്കാരന്റെ വേഗമേറിയ ഏകദിന സെഞ്ചുറിയും തന്റെ പേരില്‍ കുറിച്ചു. 2012ല്‍ അര്‍ജുന പുരസ്‌കാരവും 2010ല്‍ പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചു. 2008 2009ലെ വിന്‍ഡ്‌സന്‍ ലീഡിംഗ് ക്രിക്കറ്റര്‍ ഇന്‍ ദ വേള്‍ഡ് പുരസ്‌കാരം, 2010ലെ ഐസിസി ടെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha