ചെന്നൈ ഏകദിനം: ഇന്ത്യയ്ക്ക് ബാറ്റിംഗ്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ നിര്‍ണായക പോരാട്ടത്തിനിറങ്ങുന്നത്. അക്ഷര്‍ പട്ടേല്‍, ഹര്ഭജന് സിംഗ്, അമിത് മിശ്ര എന്നീ സ്പിന്നര്‍മാരിലും ബാറ്റിംഗ് നിരയിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ.
അതേസമയം പരമ്പര ഉറപ്പാക്കാന്‍ ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് പരിക്കാണ് വില്ലന്‍. പരിക്കേറ്റ മോണി മോര്‍ക്കല്‍, ജെ.പി.ഡുമ്മിനി എന്നിവര്‍ ഇന്നു കളിക്കുന്നില്ല. പകരം ക്രിസ് മോറിസ്, ആരോണ്‍ പങ്കീസോ എന്നിവര്‍ അന്തിമ ഇലവനില്‍ സ്ഥാനം നേടി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1ന് മുന്നിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha