മഹേന്ദ്രസിംഗ് ധോണി ചെന്നൈ സൂപ്പര്‍കിംഗ്‌സ് വിടുന്നു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ മുടിചൂടാമന്നനായ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി ചെന്നൈ സൂപ്പര്‍കിംഗ്‌സ് വിടുന്നു. എട്ടു വര്‍ഷം മഞ്ഞപ്പടയുടെ നായകനായി വന്‍ നേട്ടങ്ങള്‍ കൊയ്ത ധോണിയെ ഐപിഎല്‍ പുതിയ സീസണില്‍ മറ്റൊരു നിറമുള്ള ജഴ്‌സിയില്‍ കാണാനായേക്കുമെന്നാണ് സൂചന.
എട്ടു സീസണില്‍ ടീമിനെ നയിച്ച ശേഷമാണ് ധോണി മറ്റൊരു ജഴ്‌സിയില്‍ ഇറങ്ങാന്‍ ഒരുങ്ങുന്നത്. രണ്ടു വര്‍ഷത്തേക്ക് ഐപിഎല്ലില്‍ നിന്നും ചെന്നൈ സൂപ്പര്‍കിംഗ്‌സിന് വിലക്ക് വന്നതോടെ താരം ടീം വിട്ടേക്കുമെന്ന് അഭ്യൂഹം പരന്നതിന് പിന്നാലെ ധോണി മറ്റൊരു ടീമില്‍ ചേരാന്‍ തീരുമാനം എടുത്തതായിട്ടാണ് വിവരം. 2008 ജനുവരിയിലെ ആദ്യ സീസണില്‍ 1.5 ദശലക്ഷം ഡോളറി(ഏകദേശം 7.5 കോടി) നായിരുന്നു ചെന്നൈ സ്വന്തമാക്കിയത്.
ധോണിയുടെ നായകത്വത്തിന് കീഴില്‍ എല്ലാ തവണയും സെമി കളിച്ച ചെന്നൈ മൂന്ന് തവണ ചാമ്പ്യന്മാരും നാലു തവണ റണ്ണറപ്പുകളുമായിരുന്നു. അടുത്ത ഐപിഎല്ലില്‍ കളിക്കാത്ത ചെന്നൈയില്‍ തുടരാന്‍ സിഎസ്‌കെ ധോണിക്ക് ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദം ഉണ്ടാക്കുന്നില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ താരത്തെ മറ്റൊരു ടീമിന്റെ നിരയില്‍ കണ്ടേക്കാനും മതി.
ഐപിഎല്‍ പോലെ ഒരു പ്രധാന കായികമേളയില്‍ ധോണിക്ക് എങ്ങിനെ കളിക്കാതിരിക്കാനാകുമെന്നും സിഎസ്‌കെ ചോദിക്കുന്നു. ചെന്നൈയ്ക്കും രാജസ്ഥാനും വിലക്ക് ഏര്‍പ്പെടുത്തിയതിന് പകരമായി രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ ഐപിഎല്ലില്‍ എത്തുന്നുണ്ട്. ഇതില്‍ ഏതിന്റെയെങ്കിലും അമരത്ത് ഇന്ത്യയുടെ ഏകദിന ട്വന്റി20 നായകന്‍ ഉണ്ടാകുമോ എന്ന് വ്യക്തമല്ലെങ്കിലും താരത്തിന് പ്രധാന പരിഗണന കിട്ടിയേക്കും.
ധോണിക്കൊപ്പം സിഎസ്‌കെയുടേയും രാജസ്ഥാന്‍ റോയല്‍സിന്റേയും ആറു താരങ്ങളെങ്കിലും പുതിയതായി എത്തുന്ന രണ്ടു ഫ്രാഞ്ചൈസികള്‍ക്ക് മുതല്‍ക്കൂട്ടാകും. പുതിയ രണ്ടു സീസണ് ശേഷവും ധോണി കളിക്കുന്നുണ്ടെങ്കില്‍ സിഎസ്‌കെ അദ്ദേഹത്തെ തിരിച്ചു വാങ്ങുക തന്നെ ചെയ്‌തേക്കും. സിഎസ്‌കെയുമായുള്ള ധോണിയുടെ ബന്ധം അവസാനിച്ചെന്ന് കരുതുന്നില്ല. എന്നാല്‍ പുതിയ സീസണില്‍ ധോണി മറ്റൊരു ടീമിന് കളിക്കുക തന്നെ ചെയ്യുമെന്ന് ചെന്നൈ സൂപ്പര്‍കിംഗ്‌സ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha