ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പരയുടെ \'ഫൈനല്‍\' നാളെ
ഇരു ടീമുകളും രണ്ടു മത്സരങ്ങള്‍ വീതം ജയിച്ച് പരമ്പരയില്‍ ഒപ്പത്തിനൊപ്പം എത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍ ഫൈനല്‍ പോരാട്ടത്തിനാണ് മുംബൈ വേദിയാകുന്നത്. ഉച്ചയ്ക്ക് 1.30ന് മത്സരം ആരംഭിക്കും.
മഹാനവമി ദിവസം നടന്ന നിര്‍ണായകമായ നാലാം മത്സരത്തില്‍ ഇന്ത്യ 35 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയാണ് സന്ദര്‍ശകര്‍ക്ക് ഒപ്പമെത്തിയത്. ഉപനായകന്‍ വിരാട് കോഹ്ലിയുടെ സെഞ്ചുറിയും(138) മധ്യനിര താരം സുരേഷ് റെയ്‌നയുടെ തകര്‍പ്പന്‍അര്‍ധസെഞ്ചുറിയുമാണ്(53 )ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.
കരിയറിലെ 23-ാം സെഞ്ചുറിയാണ് കോഹ്ലി കുറിച്ചത്. ഇതോടെ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ രണ്ടാമത്തെ താരമെന്ന റെക്കോഡും കോഹ്ലി സ്വന്തമാക്കി. മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെയാണ് കോഹ്ലി മറികടന്നത്. 49 സെഞ്ചുറികളുള്ള സച്ചിന്‍ തെണ്ടുല്‍ക്കറാണ് കോഹ്ലിക്കു മുന്നില്‍.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. 300 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെയും തുടക്കം പാളി.
100 റണ്‍സിനിടെ നാലു വിക്കറ്റ് നഷ്ടമായ അവര്‍ക്ക് ഡിവില്യേഴ്‌സിന്റെ പോരാട്ടമികവാണ് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 107 പന്തില്‍ നിന്ന് 10 ബൗണ്ടറികളും രണ്ടു പടുകൂറ്റന്‍ സിക്‌സറുകളും ഉള്‍പ്പെടുന്നതാണ് ഡിവില്യേഴ്‌സിന്റെ ഇന്നിങ്‌സ്. സന്ദര്‍ശകര്‍ക്കായി സെഞ്ചുറി നേടിയ എ.ബി. ഡിവില്യേഴ്‌സിനും (112), ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനും(43) മാത്രമേ പിടിച്ചു നില്‍ക്കാനായുള്ളു.
ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ഭജന്‍ സിങ് രണ്ടും മോഹിത് ശര്‍മ, അക്ഷര്‍ പട്ടേല്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha