ഇന്ത്യയില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ പരമ്പര വിജയം... ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും ഇന്ത്യയെ ബഹുദൂരം പിന്നിലാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് വിജയവും പരമ്പരയും
ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും എന്നുവേണ്ട കളിയുടെ സര്‍വ മേഖലകളിലും ഇന്ത്യയെ ബഹുദൂരം പിന്നിലാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മല്‍സരത്തില്‍ തകര്‍പ്പന്‍ വിജയവും പരമ്പരയും. ആദ്യം ബാറ്റുചെയ്ത് നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റിന് 438 റണ്‍സെന്ന ഏകദിന ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ കുറിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ പോരാട്ടം 35.5 ഓവറില്‍ 224 റണ്‍സില്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്കന്‍ വിജയം 214 റണ്‍സിന്. ഇന്ത്യയില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ പരമ്പര വിജയമാണിത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ നാലിന് 438. ഇന്ത്യ 35.5 ഓവറില്‍ 224 റണ്‍സിന് എല്ലാവരും പുറത്ത്.
സെഞ്ചുറിക്ക് 13 റണ്‍സ് അകലെ പുറത്തായ അജിങ്ക്യ രഹാനെ, ഓപ്പണര്‍ ശിഖര്‍ ധവാന്‍ (60) എന്നിവര്‍ക്ക് മാത്രമെ ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്കായി റബഡ നാലും സ്‌റ്റെയിന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.
ചരിത്രത്തില്‍ രണ്ടാമത്തേത് മാത്രം എന്ന പ്രത്യേകതയോടെ ഒരു ഇന്നിങ്‌സില്‍ മൂന്നു താരങ്ങള്‍ സെഞ്ചുറി നേടുന്നതിനും മല്‍സരം സാക്ഷ്യം വഹിച്ചു. ക്വിന്റണ്‍ ഡികോക്ക് (87 പന്തില്‍ 109, 17 ബൗണ്ടറി, ഒരു സിക്‌സ്), ഫാഫ് ഡുപ്ലേസി (115 പന്തില്‍ 133, ഒന്‍പത് ബൗണ്ടറി, ആറു സിക്‌സ്), എ.ബി. ഡിവില്ലിയേഴ്‌സ് (61 പന്തില്‍ 119, മൂന്നു ബൗണ്ടറി, 11 സിക്‌സ്) എന്നിവരുടെ സെഞ്ചുറികളുടെ മികവിലാണ് ദക്ഷിണാഫ്രിക്ക വാംഖഡയിലെ റെക്കോര്‍ഡ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മുന്‍പ് ഒരിന്നിങ്‌സില്‍ മൂന്നു സെഞ്ചുറികള്‍ എന്ന നേട്ടം സ്വന്തമാക്കിയതും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ തന്നെ. വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ഇത്. ഇന്ത്യയ്ക്ക് മേല്‍ ഇടിത്തീയായി പെയ്തിറങ്ങി ഇന്ത്യന്‍ ബോളിങ്ങിനെ പിച്ചിച്ചീന്തുന്നതിന് നേതൃത്വം നല്‍കിയ ഡിവില്ലിയേഴ്‌സാണ് കളിയിലെ കേമന്‍.
മുംബൈ വാംഖഡെ സ്‌റ്റേ!ഡിയത്തില്‍ വെളിച്ചപ്പാടുകളെപ്പോലെ ഉറഞ്ഞുതുള്ളിയ ദക്ഷിണാഫ്രിക്കന്‍ ഡി കമ്പനിക്ക് (ഡികോക്ക്, ഡുപ്ലേസി, ഡിവില്ലിയേഴ്‌സ്) മുന്നില്‍ സ്‌കൂള്‍ കുട്ടികളുടെ നിലവാരം പോലും പ്രകടമാക്കാനാകാതെ പകച്ചുനില്‍ക്കുകയായിരുന്നു ഇന്ത്യന്‍ ബോളര്‍മാര്‍. എറിയുന്ന പന്തെല്ലാം വേലിക്കെട്ടു കടക്കുന്ന \'അത്യപൂര്‍വ കാഴ്ച\' കണ്ട് ഹതാശരായി നില്‍ക്കാനെ മല്‍സരത്തിന്റെ ഭൂരിഭാഗം സമയവും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് സാധിച്ചുള്ളൂ. തലയ്ക്കു മുകളിലൂടെയും വശങ്ങളിലൂടെയും വേലിക്കെട്ടു കടക്കുന്ന പന്തുകള്‍ കണ്ട ഇന്ത്യന്‍ ഫീല്‍ഡര്‍മാരും മല്‍സരത്തിലുടനീളം നല്ല കാഴ്ചക്കാരായി.
കേവലം 57 പന്തില്‍ നിന്നാണ് ഡിവില്ലേഴ്‌സ് െസഞ്ചുറി നേടിയത്. ഒന്‍പത് സിക്‌സും മൂന്നും ഫോറും ഉള്‍പ്പെട്ടതായിരുന്നു ഡിവില്ലേഴ്‌സിന്റെ സെഞ്ചുറി. ഈ പരമ്പരയിലെ മൂന്നാമത്തെതും തന്റെ കരിയറിലെ ഇരുപത്തി മൂന്നാമത്തെയും സെ!ഞ്ചുറിയാണ് ഡിവില്ലേഴ്‌സ് നേടിയത്. 119 റണ്‍സെടുത്ത ഡിവില്ലേഴ്‌സിനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കുകയായിരുന്നു.
105 പന്തില്‍ നിന്നായിരുന്നു ഡുപ്ലസിയുടെ സെഞ്ചുറി. പിന്നീട് പേശിവലിവിനെ തുടര്‍ന്ന് ഡുപ്ലെസിസ് കളം വിടുകയായിരുന്നു. 87 പന്തില്‍ 109 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിനെ സുരേഷ് റെയ്‌നയാണ് പുറത്താക്കിയത്. ഹാഷിം അംല (23 റണ്‍സ്)യുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. മോഹിത് ശര്‍മയ്ക്കാണ് വിക്കറ്റ്.
10 ഓവറില്‍ 106 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ \'തല്ല്\' വാങ്ങിയ ബോളര്‍. ഏഴ് ഓവറില്‍ 84 റണ്‍സ് വിട്ടു കൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ മോഹിത് ശര്‍മ രണ്ടാമതെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha