ആറ് ക്രിക്കറ്റ് പരമ്പരകള്‍ നടത്താന്‍ തയാറായില്ലെങ്കില്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ട്വന്റി 20യില്‍നിന്നു പിന്മാറുമെന്ന് പാക്കിസ്ഥാന്‍
ഇന്ത്യയുമായി 2015 മുതല്‍ 2023 വരെ ആറ് ക്രിക്കറ്റ് പരമ്പരകള്‍ നടത്താന്‍ തയാറായില്ലെങ്കില്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ട്വന്റി 20യില്‍നിന്നു പിന്മാറുമെന്ന് പാക്കിസ്ഥാന്‍. ശിവസേനയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മുംബൈയില്‍ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ അധ്യക്ഷന്‍ ശശാങ്ക് മനോഹറും (ബിസിസിഐ)യും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചീഫ് ഷെഹരിയാര്‍ ഖാനുമായി നടത്താനിരുന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
ഈ വര്‍ഷം ഇന്ത്യയും പാക്കിസ്ഥാനുമായി രണ്ടു ട്വന്റി 20, അഞ്ച് ഏകദിനം, രണ്ട് ടെസ്റ്റ് ഉള്‍പ്പെടുന്ന പരമ്പര യുഎഇയില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായില്ല. ഇന്ത്യ പാക്കിസ്ഥാനുമായുള്ള പരമ്പരയ്ക്കു തയാറായില്ലെങ്കില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ടീമിനെ അടുത്തവര്‍ഷത്തെ ട്വന്റി 20 ലോകകപ്പിന് അയയ്ക്കാന്‍ തയാറാകില്ലെന്ന് പിസിബി അധ്യക്ഷന്‍ ഷെഹരിയാര്‍ ഖാന്‍ പറഞ്ഞു.
2016 മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ നടക്കുന്ന ലോകകപ്പിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. പരമ്പരയ്ക്കുള്ള എല്ലാ വാതിലുകളും ഇന്ത്യ അടയ്ക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് തീരുമാനമെടുക്കേണ്ടിവരും. പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ ഉപദേശപ്രകാരമേ പിന്നീട് മുന്നോട്ടു പോകാനാകൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha