കോഹ്ലിക്ക് തലവേദനയുമായി അംല
റെക്കോര്‍ഡുകള്‍ കളിത്തോഴനായ വീരാട് കോഹ്ലിക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 6000 റണ്‍സ് പിന്നിടുന്ന ബാറ്റ്‌സ്മാന്‍ എന്ന കോഹ്ലിയുടെ റെക്കോര്‍ഡ് അംല മറികടന്നു. ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ 15 റണ്‍സ് നേടിയതോടെ അംല ആറായിരം റണ്‍സ് ക്ലമ്പില്‍ അംഗമായി.
ഇന്ത്യന്‍ ഉപനായകന്‍ വീരാട് കോഹ്ലിയുടെ റെക്കോര്‍ഡാണ് അംല മറികടന്നത്. വെറും 123 ഇന്നിങ്‌സുകളില്‍ നിന്നാണ് അംല ഈ നേട്ടത്തിലെത്തിയത്. 136 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്ലി ഈ നേട്ടത്തിലെത്തിയത്. 22 സെഞ്ചുറികളുമായി ഏകദിന സെഞ്ചുറികളിലും അംല കോഹ്ലിക്ക് പിന്നാലെയാണ്. കോഹ്ലിക്ക് 23 സെഞ്ചുറികളാണുള്ളത്.
ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് (59 ഇന്നിങ്‌സ്), വേഗത്തില്‍ 4000 റണ്‍സ്(81 ഇന്നിങ്‌സ്). ഏറ്റവും വേഗത്തില്‍ 10 സെഞ്ചുറികള്‍, വേഗത്തില്‍ 5000 റണ്‍സ് (101 ഇന്നിങ്‌സ്), വേഗത്തില്‍ 20 സെഞ്ചുറികള്‍ (108 ഇന്നിങ്‌സ്), എല്ലാ ടെസ്റ്റ് രാജ്യങ്ങള്‍ക്കുമെതിരെ സെഞ്ചുറി എന്നീ റെക്കോര്‍ഡുകള്‍ അംലയുടെ പേരിലാണ്. ഇതില്‍ പല റെക്കോര്‍ഡുകളും കോഹ്ലിയെ പിന്തള്ളിയാണ് അംല നേടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha