ക്രിക്കറ്റ് താരം അമിത് മിശ്രയ്ക്ക് ജാമ്യം, യുവതിയെ അപമാനിച്ചുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്
ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്രയെ ജ്യാമത്തില്‍ വിട്ടു. ബംഗളൂരു സ്വദേശിയായ യുവതിയെ അപമാനിച്ചുവെന്ന പരാതിയിലായിരുന്നു മിശ്രയെ അറസ്റ്റ് ചെയ്തത്. സിനിമ നിര്‍മാതാവായ 34 കാരിയാണ് മിശ്രയ്‌ക്കെതിരെ പരാതി നല്‍കിയത്. ബംഗളൂരു അശോക് നഗര്‍ പോലീസാണ് മിശ്രയെ കസ്റ്റഡിയിലെടുത്തത്. അമിത് മിശ്ര തന്നെ മാനസികമായും ശാരീരികമായും മുറിപ്പെടുത്തിയെന്നുമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ മാസം ബംഗളൂരുവിലെ ഒരു ഹോട്ടലില്‍ മിശ്ര തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. ഈ സമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാമ്പ് ബംഗളൂരുവില്‍ നടന്നുവരികയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മിശ്രയ്ക്ക് പോലീസ് സമന്‍സ് അയച്ചിരുന്നു. ഏഴു ദിവസത്തിനകം ഹാജരാകണമെന്നായിരുന്നു നോട്ടീസ്. മിശ്ര പോലീസ് സ്റ്റേഷനില്‍ എത്തി തന്നോട് സംസാരിക്കാതെ കേസ് പിന്‍വലിക്കില്ലെന്നും യുവതി പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha