ഏഷ്യാകപ്പ് ക്രിക്കറ്റിനു ബംഗ്ലാദേശ് വേദിയാകും
ഏഷ്യാകപ്പ് ക്രിക്കറ്റിനു ബംഗ്ലാദേശ് വേദിയാകും. അടുത്തവര്‍ഷം ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ആറുവരെയാണ് മത്സരങ്ങള്‍ നടക്കുക. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഏഷ്യാകപ്പിനു ബംഗ്ലാദേശ് വേദിയാകണമെന്ന് പാക്കിസ്ഥാനാണ് കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദേശം വച്ചത്. ബിസിസിഐ പ്രതിനിധി ഈ നിര്‍ദേശത്തെ പിന്തുണച്ചു. ടൂര്‍ണമെന്റിന്റെ ഭാഗമായി ട്വന്റി-20 മത്സരങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha