സച്ചിന് ഇരട്ടശതകത്തിന് പ്രാപ്തി ഇല്ലാത്തവന്‍; കപില്‍ദേവ്
സച്ചിനെതിരെ വിവാദ പരാമര്‍ശവുമായി കപില്‍ദേവ് രംഗത്ത്. താരത്തിന് സേവാഗിനെപ്പോലെ കളിക്കാന്‍ അറിയില്ലെന്നാണ് കപിലിന്റെ പരാമര്‍ശം. സച്ചിന് ഡബിള്‍, ട്രിപ്പിള്‍ സെഞ്ച്വറികള്‍ പോലെയുള്ള വന്‍കിട നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ അറിയില്ല. 200, 300, 400 പോലെയുള്ള വന്‍ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ സച്ചിന് അറിയില്ലായിരുന്നെന്നും വെറും ശതകം കൊണ്ട് തൃപ്തിപ്പെട്ടിരുന്ന അദ്ദേഹം ഒരിക്കലും പ്രതിഭയോട് നീതി പുലര്‍ത്താത്ത ആളായിരുന്നെന്നും സച്ചിന്‍ പറഞ്ഞു.
സച്ചിന് കഴിവുണ്ടായിരുന്നു. സാങ്കേതികമായും മിടുക്കന്‍. എന്നാല്‍ നൂറ് കിട്ടുന്നത് വരെയേ ഇതെല്ലാമുള്ളൂ. ഷെയിന്‍വോണ്‍, ഇയാന്‍ ബോതത്തിനും ഒപ്പം ജുംറാ ഹോട്ടലിലെ കോവ് ബീച്ച് കഌില്‍ വെച്ചായിരുന്നു കപില്‍ ഈ പരാമര്‍ശം നടത്തിയത്. 20 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിനിടയില്‍ താന്‍ നേരിട്ടിട്ടുള്ള ഏറ്റവും മഹാനായ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ആണെന്നായിരുന്നു വോണിന്റെ അഭിപ്രായം.
90 കളുടെ മദ്ധ്യത്തില്‍ ഏതൊരു ബൗളര്‍ക്കെതിരേയും വേറിട്ടു നില്‍ക്കുന്ന പ്രകടനം അദ്ദേഹം നടത്തിയിരുന്നതായും ഓസ്‌ട്രേലിയയ്‌ക്കെതിരേ പ്രത്യേകിച്ച് നന്നായി കളിച്ചിരുന്നതായും ഷെയിന്‍ വോണ്‍ പറഞ്ഞു.
തന്നെ തെറ്റായി എടുക്കരുതെന്ന് പറഞ്ഞു തുടങ്ങിയ കപില്‍ ചെയ്തിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ ചെയ്യാന്‍ കഴിയുന്ന താരമായിരുന്നു സച്ചിനെന്ന് തനിക്ക് പലപ്പോഴും തോന്നിയിരുന്നതായും ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കപില്‍ വ്യക്തമാക്കി. ബോംബെ ക്രിക്കറ്റിനെ ഞെട്ടിച്ചിരുന്ന സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ അതികായനായിരുന്നു.
ബോംബെയില്‍ നിന്നുള്ള മറ്റു ക്രിക്കറ്റര്‍മാരെ അപേക്ഷിച്ച് നന്നായി കളിച്ചിരുന്ന അദ്ദേഹം വിവിയന്‍ റിച്ചാര്‍ഡ്‌സിനെ പോലെ കൂടുതല്‍ സമയം ചെലവഴിക്കുമെന്നായിരുന്നു താന്‍ പ്രതീക്ഷിച്ചിരുന്നത്. തനിക്കൊപ്പം ഉണ്ടായിരുന്നപ്പോള്‍ സെവാഗിനെ പോലെ കളിക്കാന്‍ പോലും താന്‍ സച്ചിനെ ഉപദേശിച്ചിരുന്നതായി കപില്‍ വ്യക്തമാക്കി.
സച്ചിനെതിരേ ഒട്ടേറെ ക്രിക്കറ്റ് കളിച്ചതായി വാസീം അക്രം സ്മരിച്ചു. താന്‍ കളി തുടങ്ങുമ്പോള്‍ വമ്പന്മാര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സും സുനില്‍ ഗവാസ്‌ക്കറുമായിരുന്നു. ഇവരെ ഒരിക്കല്‍ മാത്രം പുറത്താക്കാനേ തനിക്ക് കഴിഞ്ഞിരുന്നുള്ളൂ. 90 കളില്‍ എത്തിയപ്പോള്‍ അവര്‍ക്ക് പകരം ലാറയും സച്ചിനും എത്തിയെന്ന് അക്രം പറഞ്ഞു. പത്തു വര്‍ഷത്തെ കളി ജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും സച്ചിനെ ടെസ്റ്റില്‍ എതിരിടാന്‍ കഴിയാതിരുന്നതിന്റെ സങ്കടം വാഖര്‍ യുനൂസ് പ്രകടമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha