ഇമ്രാന്‍ ഖാന്‍ വിവാഹമോചിതനാകുന്നു
പാക്കിസ്താന്‍ പ്രതിപക്ഷ നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ വിവാഹമോചിതനാകുന്നു. ബി.ബി.സി മുന്‍ അവതാരക കൂടിയായ രെഹാം ഖാനുമായി വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയതായി ഇമ്രാന്‍ ഖാന്‍ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് ഇമ്രാന്‍ വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചത്.
രെഹാം ഖാനും വിവാഹമോചന വാര്‍ത്ത ട്വിറ്ററില്‍ സ്ഥിരീകരിച്ചു. വിവാഹമോചനം ചെയ്യാന്‍ പരസ്പര ധാരണയോടെ തീരുമാനിച്ചതായും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും ഇരുവരും ട്വീറ്റ് ചെയ്തു. പത്ത് മാസം മുമ്പായിരുന്നു ഇമ്രാന്‍ ഖാന്‍ രെഹാം ഖാനെ പുനര്‍വിവാഹം ചെയ്തത്.
വിവാഹമോചനത്തിന്റെ കാരണം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയത്തില്‍ രെഹാം അനാവശ്യമായി ഇടപെടുന്നതിന്റെ അതൃപ്തിയാണ് വിവാഹമോചനത്തില്‍ എത്തിച്ചതെന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മുന്‍ ഭാര്യ ജെമിമ ഇമ്രാനുമായി ബന്ധപ്പെടുന്നതും പുതിയ ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha