എന്നെ കളിക്കാന്‍ സെലക്ടര്‍മാര്‍ അനുവദിച്ചില്ല...
ഒരു വിരമിക്കല്‍ മല്‍സരം എന്നും ആഗ്രഹിച്ചിരുന്നുവെന്ന് രാജ്യാന്തര മല്‍സരങ്ങളില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. സെലക്ടര്‍മാര്‍ എന്നെ ഒഴിവാക്കുകയാണെന്ന് പറഞ്ഞിരുന്നു, അവരോട് ഡല്‍ഹിയില്‍ നടക്കുന്ന ടെസ്റ്റ് മല്‍സരത്തില്‍ പങ്കെടുത്ത് വിരമിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അതിനു പോലും ഒരു അവസരം നല്‍കിയില്ലെന്ന് സെവാഗ് പറഞ്ഞു.
കളിക്കളത്തില്‍ നിന്നും വിരമിക്കാന്‍ അവസരം ലഭിക്കാത്തതിന്റെ ദുഃഖം എന്നും മനസിലുണ്ട്. പക്ഷേ, ഇതെല്ലാം ഒരു കായിക താരത്തിന്റെ ജീവിതത്തിലുള്ളതാണ്. കളിക്കുമ്പോള്‍ ആരും വിചാരിക്കില്ല ഒരിക്കല്‍ വിരമിക്കേണ്ടി വരുമെന്ന് എന്നാല്‍ നഷ്ടപ്പെടുമ്പോഴാകും വിരമിക്കലിനെ കുറിച്ച് ആലോചിക്കുക. ഒരു ടെലിവിഷന്‍ പരിപാടിയിലായിരുന്നു സെവാഗിന്റെ അഭിപ്രായ പ്രകടനം.
സ്വന്തം രാജ്യത്തിനായി 12-13 വര്‍ഷം കളിച്ച കളിക്കാരന്‍ ഒരു വിരമിക്കല്‍ മല്‍സരത്തിന് അര്‍ഹനല്ലേയെന്നും സെവാഗ് ചോദിച്ചു. ഒരു കളിക്കാരന്‍ തുടര്‍ച്ചയായി നാലോ അഞ്ചോ മല്‍സരത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ മാറി നില്‍ക്കുകയാണ് വേണ്ടത്. അതിന് സീനിയര്‍ ജൂനിയര്‍ വ്യത്യാസം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha