ഇന്ത്യ പത്തു വിക്കറ്റിന് തോറ്റു
മുംബൈയില്‍ വച്ചു നടന്ന ഇന്ത്യയും, ഇഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇഗ്ലണ്ടിന് പത്തു വിക്കറ്റ് വിജയം. അത്ഭുതങ്ങള്‍ കാട്ടി ഇന്ത്യ തിരിച്ചു വരുമെന്നാണ് പ്രതീഷിച്ചിരുന്നത്. എന്നാല്‍ ഇഗ്ലണ്ടുകാരുടെ സ്‌പിന്നിനു മുമ്പില്‍ ഇന്ത്യ പതറി.
അദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 327 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ടാവട്ടെ 413 റണ്‍സ് നേടി. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ക്ക് 142 റണ്‍സേ നേടാനായുള്ളൂ. അതോടെ ഇന്ത്യയുടെ പതനവും ഉറപ്പിച്ചു. വിക്കറ്റൊന്നും നഷ്‌ടപ്പെടാതെ ഇംഗ്ലണ്ട് ജയിക്കുകയും ചെയ്‌തു.
കേവലം 57 റണ്‍സ് എന്ന വിജയലക്ഷ്യം വിക്കറ്റ് നഷ്ടം കൂടാതെ ഓപ്പണര്‍മാരായ കുക്കും(18) ക്രോംപ്ടണും(30) ചേര്‍ന്ന് അനായാസം നേടി. വിജയത്തോടെ നാല് ടെസ്റ്റുകളുടെ പരമ്പര 1-1 എന്ന നിലയിലാണ്. 186 റണ്‍സ് നേടിയ പീറ്റേഴ്‌സണാണ് മാന്‍ ഓഫ് ദി മാച്ച്.
ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ എന്ന റെക്കോഡിനൊപ്പമെത്താന്‍ ഈ മത്സരത്തോടെ അലസ്റ്റര്‍ കുക്കിനും പീറ്റേഴ്‌സണിനുമായി. ഇരുവരുടെയും 22-ാം സെഞ്ച്വറിയാണ് മുംബൈയില്‍ പിറന്നത്. വാലി ഹാമണ്ട്, കോളിന്‍ കൗഡ്രി, ജെഫ് ബോയ്‌ക്കോട്ട് എന്നീ മഹാരഥന്മാര്‍ക്കൊപ്പമാണ് സെഞ്ച്വറി നേട്ടത്തില്‍ ഇവരെത്തിയത്.
https://www.facebook.com/Malayalivartha