സേവാംഗ് കളം നിറഞ്ഞിട്ടും സച്ചിന് പരാജയം
ഇതിഹാസ താരങ്ങള്‍ മാറ്റുരച്ച മത്സരത്തില്‍ സച്ചിന്‍സ് ബ്ലാസ്‌റ്റേഴ്‌സിന് പരാജയം. സച്ചിന്റെയും ലാറയുടേയും വോണിന്റെയും സേവാഗിന്റെയുമൊക്കെ പ്രകടനം ഒന്നു കൂടി കാണാന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ലോകമെമ്പാടം. വിരമിച്ചവരുടെ ക്രിക്കറ്റ് മത്സരമായ ഓള്‍സ്റ്റാര്‍ ലീഗില്‍ ഇന്നലെ താരങ്ങള്‍ ക്രീസില്‍ ഇറങ്ങി.
ഓള്‍ സ്റ്റാര്‍സ് സീരിസിന്റെ തുടക്കം ഗംഭീരമായെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അഭിപ്രായപ്പെട്ടത്. മത്സരം ഏറെ ആസ്വാദ്യകരമായിരുന്നുവെന്നും കാണികളുടെ പിന്തുണ അവിശ്വസനീയമാണെന്നും സച്ചിന്‍ പറഞ്ഞു. വീരേന്ദര്‍ സേവാഗ് ടീമിന് മുതല്‍കൂട്ടാണെന്ന് പറഞ്ഞ സച്ചിന്‍ സേവാഗിന്റെ പ്രതിഭ അവസാനിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഓള്‍ സ്റ്റാര്‍സ് സീരിസിനെ സച്ചിന്‍-വോണ്‍ മത്സരമായി മാത്രം കാണരുതെന്നും സച്ചിന്‍ ക്രിക്കറ്റ് പ്രേമികളോട് അഭ്യര്‍ത്ഥിച്ചു.
ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച വാരിയേഴ്‌സ് താരങ്ങളായ റിക്കി പോണ്ടിംഗിനെയും കുമാര്‍ സംഗക്കാരയേയും സച്ചിന്‍ പ്രശംസിക്കുകയും ചെയ്തു. മത്സര ശേഷം ഷെയ്ന്‍ വോണും കാണികളുടെ പിന്തുണക്ക് നന്ദി പറഞ്ഞു. കാണികളുടെ പിന്തുണ തങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. സച്ചിന്റെ സാന്നിധ്യമാണ് ടൂര്‍ണമെന്റിന് ഇത്രയധികം ജനപ്രീതി നേടിക്കൊടുത്തതെന്നും വോണ്‍ വ്യക്തമാക്കി.
ആദ്യമത്സരത്തില്‍ സച്ചിന്‍ നയിക്കുന്ന സച്ചിന്‍സ് ബ്ലാസ്‌റ്റേഴ്‌സിനെ വോണ്‍സ് വാരിയേഴ്‌സ് പരാജയപ്പെടുത്തിയിരുന്നു. ടോസ് നേടിയ വോണ്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് നേടി. 17.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വാരിയേഴ്‌സ് ലക്ഷ്യം മറികടന്നു.
ബ്ലാസ്‌റ്റേഴ്‌സിനായി ഓപ്പണ്‍ ചെയ്ത സേവാഗ് 22 പന്തില്‍ 55 റണ്‍സ് നേടി. മൂന്ന് ഫോറും ആറ് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സേവാഗിന്റെ ഇന്നിങ്‌സ്. സച്ചിന്‍ 26 റണ്‍സ് നേടി. വോണം സിമണ്‍സും മൂന്ന് വിക്കറ്റ് വീതം നേടി.
വാരിയേഴ്‌സിനായി പോണ്ടിങ് 48 റണ്‍സും സംഗക്കാര 41 റണ്‍സും നേടി. ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി അക്തര്‍ രണ്ട് വിക്കറ്റ് നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha