ഐ.സി.സി ചെയര്മാന് സ്ഥാനത്ത് നിന്ന് എന്‍.ശ്രീനിവാസനെ പുറത്താക്കി
ഐ.സി.സി ചെയര്മാന് സ്ഥാനത്ത് നിന്ന് എന്‍.ശ്രീനിവാസനെ പുറത്താക്കി. ബി.സി.സി.ഐയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റിലും ലോക ക്രിക്കറ്റിലും ശ്രീനിവാസനുള്ള സ്വാധീനത്തിന് കനത്ത തിരിച്ചടിയാകുന്ന ഈ തീരുമാനം എടുത്തത്.
ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹറിന്റെ പേര് പകരം നിര്ദ്ദേശിയ്ക്കുകയും ചെയ്തിട്ടുണ്ട്. ബി.സി.സി.ഐയ്ക്ക് ഐ.സി.സി ചെയര്‍മാനെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള കാലയളവ് അടുത്ത ജൂണില്‍ അവസാനിയ്ക്കും. ജൂണ്‍ വരെയായിരിയ്ക്കും പുതിയ ചെയര്‍മാന്റെ കാലാവധി.
പരാതികള്‍ പരിശോധിയ്ക്കാന്‍ ഓംബുഡ്സ്മാനെ നിയമിയ്ക്കാനുള്ള നിര്‍ദ്ദേശം ബി.സി.സി.ഐ യോഗത്തില്‍ ഉയര്‍ന്നു വന്നു. ബി.സി.സി.ഐ ചട്ടങ്ങളുടെ ലംഘനം സംബന്ധിച്ച പരാതികള്‍ ഓംബുഡ്സ്മാന് പരിശോധിയ്ക്കും. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ കര്‍ശനമാക്കും. ദേശീയ സെലക്ഷന് പാനല്‍ തിരഞ്ഞെടുക്കുന്ന ടീമുകള്‍ ബി.സി.സി.ഐ അദ്ധ്യക്ഷന്റെ അംഗീകാരം നേടേണ്ടി വരുമെന്നും ബി.സി.സി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha