രഞ്ജിട്രോഫിയില്‍ ആറ് വിക്കറ്റ് വീഴ്ത്തി ഇര്‍ഫാന്‍ പത്താന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്
രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെയുളള മത്സരത്തില്‍ ബറോഡക്കായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം. ഗുജറാത്തിന്റെ ആറ് വിക്കറ്റുകളാണ് ഇര്‍ഫാന്‍ പത്താന്‍ വീഴ്ത്തിയത്. 25.2 ഓവറില്‍ നാല്‍പത്തി ഏഴ് റണ്‍സ് വഴങ്ങിയാണ് പത്താന്‍ ആറ് വിക്കറ്റ് വീഴ്ത്തിയത്.
ഇര്‍ഫാന്‍ ഒരറ്റത്ത് തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ബറോഡയുടെ മറ്റ് ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതില്‍ പരാജയപ്പെട്ടു. ഇതിന്റെ ഫലമായി ഗുജറാത്ത് ആദ്യ ഇന്നിംഗ്‌സില്‍ 505 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിംഗിനിങ്ങിയ ബറോഡ ആറ് വിക്കറ്റിന് 178 റണ്‍സ് എന്ന നിലയിലാണ്. ബൗളിംഗില്‍ തിളങ്ങിയതിന് പിന്നാലെ പുറത്താകാതെ 40 റണ്‍സുമായി ഇര്‍ഫാന്‍ പത്താന്‍ ക്രീസിലുണ്ട്.
2012ല്‍ ശ്രീലങ്കക്കെതിരെയാണ് ഇര്‍ഫാന്‍ പത്താന്‍ അവസാനമായി ഇന്ത്യന്‍ ജെഴ്‌സി അണിഞ്ഞത്. പിന്നീട് അഭ്യന്തര ക്രിക്കറ്റില്‍ സജീവമായെങ്കിലും പത്താന് ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന പ്രകടനങ്ങളൊന്നും നടത്താനായില്ല. ഇതിനിടെയാണ് ഗുജറാത്തിനെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തി ഇര്‍ഫാന്‍ ശ്രദ്ധ നേടിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 120 ഏകദിന മത്സരം കളിച്ചിട്ടുളള ഇര്‍ഫാന്‍ 29.72 ശരാശരിയില്‍ 173 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റില്‍ 29 മത്സരങ്ങള്‍ കളിച്ചിട്ടുളള ഇര്‍ഫാന്‍ 100 വിക്കറ്റും നേടിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha