ഐപിഎല്‍ വാതുവെയ്പ്പ് കേസ്: കീഴ്‌കോടതിയുടെ വിധി തള്ളി ഹൈക്കോടതി
ശ്രീശാന്തിനും കൂട്ടര്‍ക്കും തിരിച്ചടി. ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ കീഴ്‌ക്കോടതി കുറ്റവിമുക്തരാക്കിയ ശ്രീശാന്ത് അടക്കം 36പേര്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. വാതുവെപ്പ് കേസില്‍ ഡല്‍ഹി പട്യാല കോടതി വിധിക്കെതിരെ പോലീസ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച് ഇവര്‍ക്കെതിരെ നോട്ടീസയച്ചത്.
സെപ്റ്റംബറിലാണ് കീഴ്‌ക്കോടതി വിധിക്കെതിരെ ഡല്‍ഹി പോലീസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.കേസില്‍ ജയ്പൂര്‍, മുംബൈ നഗരങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയായിരുന്നില്ലെന്നും, എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും ഇനിയും പ്രത്യകേ അന്വേഷണ നടത്തേണ്ടുണ്ടെന്നുമാണ് പോലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ഹര്‍ജിയില്‍ അടുത്ത വാദം കേള്‍ക്കുന്ന ഡിസംബര്‍ 16നു മുന്‍പ് മറുപടി നല്‍കണം. കേസില്‍ ഇവര്‍ക്കു വിചാരണ കോടതി നല്‍കിയ ക്ലീന്‍ ചിറ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ മറുപടി ആരാഞ്ഞാണു ഹൈക്കോടതിയുടെ നോട്ടിസ്. ക്രിക്കറ്റ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില അടക്കം 36 പ്രതികളെ കുറ്റവിമുക്തരാക്കിയാണു കഴിഞ്ഞ ജൂലൈ 25ന ഡല്‍ഹി പട്യാല ഹൗസ് കോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ഡല്‍ഹി പോലീസിന്റെ തുടരന്വേഷണം എന്ന ആവശ്യം അടക്കം തള്ളിയായിരുന്നു പട്യാലഹൗസ് കോടതിയുടെ വിധി.
കേസ് ഹൈക്കോടതിയില്‍ എത്തിയ പശ്ചാത്തലത്തില്‍ സജീവ ക്രിക്കറ്റിലേക്ക് തിരികെ എത്താന്‍ താരങ്ങള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha