ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ നേടി. നാഗ്പൂരില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 124 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. നാല് മത്സരങ്ങളുടെ പരമ്പര 20ത്തിനാണ് ഇന്ത്യ നേടിയത്.
ജയിയ്ക്കാന്‍ 310 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക 185ന് ഓള്‍ ഔട്ട് ആവുകയായിരുന്നു. നാല് വിക്കറ്റിന് 58 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ ഹാഷിം അംലയും ഫാഫ് ഡു പ്ലെസിസും ചേര്‍ന്ന കൂട്ടുകെട്ടാണ് ഇത്രയെങ്കിലും സ്‌കോറില്‍ എത്തിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 215 റണ്‍സും ദക്ഷിണാഫ്രിക്ക 79 റണ്‍സുമാണ് നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 173ന് പുറത്തായിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 11 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ടെസ്റ്റ് പരമ്പര നേടുന്നത്. ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത് ഒമ്പത് വര്‍ഷത്തിന് ശേഷവും. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഇന്നിംഗ്‌സുകളിലുമായി ആര്‍.അശ്വിന്‍ 12 വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റാണ് അശ്വിന്‍ നേടിയത്. അശ്വിന്റേയും അമിത് മിശ്രയുടേയും സ്പിന്‍ ആക്രമണം ദക്ഷിണാഫ്രിക്കയെ വരിഞ്ഞ് കെട്ടുകയായിരുന്നു. അശ്വിന്‍ 66 റണ്‍സ് വിട്ടു കൊടുത്ത് ഏഴ് വിക്കറ്റ് നേടിയപ്പോള്‍ അമിത് മിശ്ര 51 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി.
നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് ഇന്ത്യയില്‍ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്. ഏകദിന, ട്വന്റി ട്വന്റി പരമ്പരകള്‍ പരാജയപ്പെട്ട ശേഷം ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിയ്ക്കുന്നതെന്ന് വിരാട് കോഹ്‌ലി പറഞ്ഞു. മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റ് ഇന്ത്യ ജയിച്ചിരുന്നു. ബംഗളൂരുവില്‍ നടന്ന രണ്ടാം ടെസ്റ്റ് മഴ മൂലം ഉപേക്ഷിച്ചിരുന്നു. നാലാം ടെസ്റ്റ് ഡിസംബര്‍ മൂന്ന് മുതല്‍ ഡല്‍ഹിയില്‍ നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha