ബിസിസിഐയുടെ അനുമോദന ചടങ്ങില്‍ ധോണിയെ പരാമര്‍ശിക്കാതെ സേവാഗ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ച ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സേവാഗ്, ബിസിസിഐ നല്കിയ അനുമോദന ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ ധോണിയുടെ പേര് വിട്ടുകളഞ്ഞത് വാര്‍ത്തയായി. മുന്‍ ഇന്ത്യന്‍ നായകന്മാരായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവരുടെ പേര് സേവാഗ് എടുത്തു പറഞ്ഞു. തന്റെ കരിയര്‍ ഉയര്‍ത്തിക്കൊണ്്ടുവരാന്‍ സഹായിച്ച ഇവരെ നന്ദിയോടെ ഓര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആറു വര്‍ഷത്തോളം സേവാഗ് ഉള്‍പ്പെട്ട ടീമിനെ നയിച്ച എം.എസ്. ധോണിയുടെ പേര് അദ്ദേഹം പരാമര്‍ശിച്ചില്ല.
മോശം ഫോമിലായിരുന്ന സേവാഗിനെ തിരിച്ച് ടീമിലെടുക്കാത്തതിനു പിന്നില്‍ ധോണിയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലെന്ന രീതിയില്‍ വാര്‍ത്തകളും പുറത്തുവന്നിരുന്നു. വിടവാങ്ങല്‍ മത്സരം കളിക്കാന്‍ പോലും സേവാഗിന് അവസരം ലഭിച്ചില്ല. ഇതിനു പിന്നാലെയാണ് സേവാഗ് പ്രസംഗത്തില്‍ ധോണിയുടെ പേരു വി്ട്ടുകളഞ്ഞത്.
ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടെസ്റ്റ് മത്സരം ആരംഭിക്കും മുന്‍പായിരുന്നു സേവാഗിനെ ബിസിസിഐ ആദരിച്ചത്. ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ സേവാഗിനു ഉപഹാരം നല്‍കി. മുന്‍ ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ അനില്‍ കുംബ്ലെയും സേവാഗിന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha