ഇന്ത്യക്ക് 213 റണ്‍സ് ലീഡ്, ദക്ഷിണാഫ്രിക്ക 121 ന് പുറത്ത്
രവീന്ദ്ര ജഡേജയുടെ മാസ്മരിക ബോളിങ് പ്രകടനത്തിനു മുന്നില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നു. ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 121 റണ്‍സിന് പുറത്തായി. 12 ഓവറില്‍ വെറും 30 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ഇശാന്ത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി. 42 റണ്‍സെടുത്ത എ.ബി. ഡിവില്ലിയേഴ്‌സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.
നേരത്തെ, രക്ഷകനായി രഹാനെ എത്തിയതോടെ ഇന്ത്യക്ക് ഭേദപ്പെട്ട നിലയിലെത്തിയിരുന്നു. ഏഴിന് 231 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 334 റണ്‍സെടുത്ത് പുറത്തായി. 127 റണ്‍സെടുത്ത രഹാനെയും 56 റണ്‍സെടുത്ത അശ്വിനും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ നേടിയ 98 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. ഒന്‍പതാം വിക്കറ്റില്‍ അശ്വിനും ഉമേഷ് യാദവും ചേര്‍ന്നുള്ള 38 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യയെ മുന്നൂറു കടത്തുകയും ചെയ്തു.
ടെസ്റ്റ് കരിയറിലെ അഞ്ചാം സെഞ്ചുറിയാണ് രഹാനെ നേടിയത്. 127 റണ്‍സെടുത്ത രഹാനെയെ ഇമ്രാന്‍ താഹിര്‍ പുറത്താക്കി. അശ്വിന്‍ അര്‍ധസെഞ്ചുറി നേടി. ആദ്യദിനം കളിനിര്‍ത്തുമ്‌ബോള്‍ ഇന്ത്യ ഏഴ് വിക്കറ്റിന് 231 റണ്‍സാണെടുത്തിരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി പീറ്റ് നാലും ആബട്ട് അഞ്ചും വിക്കറ്റ് വീഴ്ത്തി. നാലു ടെസ്റ്റുകളുടെ പരമ്ബരയില്‍ രണ്ടു മല്‍സരം ജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha