വിടവാങ്ങല്‍ പ്രസംഗം : ധോണിയുടെ പേര് പറയാത്തത് മനപൂര്‍വം അല്ലെന്ന് വിരേന്ദര്‍ സെവാഗ്
വിടവാങ്ങല്‍ പ്രസംഗത്തില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പേര് മനപൂര്‍വം പറയാതിരുന്നതല്ലെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. താന്‍ ധോണിയെ മനപൂര്‍വം ഒഴിവാക്കിയതല്ല, വിട്ടു പോയതാണ്. തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ ഉടനീളം പിന്തുണ നല്‍കിയ ഭാര്യക്ക് നന്ദി രേഖപ്പെടുത്താന്‍ പോലും താന്‍ മറന്നു പോയിരുന്നു. അവള്‍ എന്റെ അരികിലുണ്ടായിരുന്നിട്ടുകൂടി ഞാന്‍ മറന്നു പോയി- സെവാഗ് പറഞ്ഞു.
സംഭവം ഇത്ര കാര്യമാക്കേണ്ടതില്ലെന്നും സെവാഗ് വ്യക്തമാക്കി. ഇത്തരം ആരോപണങ്ങള്‍ തന്നെ തെല്ലും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സെവാഗിനെ, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടെസ്റ്റിന് മുന്‍പ് ഡല്‍ഹി ഫിറോട്ഷാ കോട്‌ല മൈതാനിയിലാണ് ബിസിസിഐ ആദരിച്ചത്.
ചടങ്ങില്‍ മറുപടി പ്രസംഗം നടത്തിയ സെവാഗ് മുന്‍ ക്യാപ്റ്റന്‍മാരും സഹതാരങ്ങളുമായിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും കരിയറിലെ അവിസ്മരണീയമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. പക്ഷേ ആറു വര്‍ഷക്കാലം സഹകളിക്കാരനും ക്യാപ്റ്റനുമായിരുന്ന മഹേന്ദ്ര സിംഗ് ധോണിയുടെ പേര് ഒരിക്കല്‍പ്പോലും പരാമര്‍ശിച്ചില്ല.
തന്റെ ആദ്യ ക്യാപ്റ്റനായിരുന്ന അജയ് ജഡേജയേയും സെവാഗ് പ്രസംഗത്തില്‍ ഓര്‍ത്തപ്പോഴാണ് അവസാന ക്യാപ്റ്റനെ മറന്നത്. ഇരുവരും തമ്മിലുള്ള ബന്ധം നേരത്തെ ഒട്ടും സുഖകരമല്ലാതിരുന്നത് കൊണ്ട് തന്നെ അതില്‍ വലിയ കാര്യമില്ലെന്നായിരുന്നു നിരീക്ഷകരുടെ പക്ഷം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha