ഇന്ത്യയ്ക്ക് 403 റണ്‍സ് ലീഡ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 403 റണ്‍സ് ലീഡ്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 403 റണ്‍സിന്റെ ലീഡ് നേടി. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 എന്ന നിലയിലാണ്. ഒരു ഘട്ടത്തില്‍ 4 വിക്കറ്റിന് 57 എന്ന നിലയിലായിരുന്ന ഇന്ത്യയെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മികച്ച ഇന്നിംഗ്‌സാണ് (83 നോട്ട് ഔട്ട്) കൈപിടിച്ചുയര്‍ത്തിയത്. കോഹ്‌ലിയ്ക്ക് പിന്തുണയുമായി അര്‍ദ്ധ സെഞ്ചുറി നേടി അജിങ്ക്യ രഹാനെയും (52) ക്രീസിലുണ്ട്.
ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 331 റണ്‍സും ദക്ഷിണാഫ്രിക്ക 121 റണ്‍സുമാണ് നേടിയത്. ആദ്യ 26 ഓവറുകളില്‍ 51 റണ്‍സ് നേടാനേ ഇന്ത്യയയ്ക്ക് കഴിഞ്ഞുള്ളൂ. മുരളി വിജയ്‌യുടേയും രോഹിത് ശര്‍മ്മയുടേയും വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. മികച്ച പ്രകടനത്തിലൂടെ മോണ്‍ മോര്‍ക്കലാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ വരിഞ്ഞു കെട്ടിയത്.
രണ്ട് പേരെയും വീഴ്ത്തിയത് മെര്‍ക്കല്‍ തന്നെ. ഉച്ചയ്ക്ക് ശേഷമുള്ള 28 ഓവറില്‍ വീണ്ടും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 65 രണ്‍സ് കൂടി സ്‌കോര്‍ ചെയ്തു. ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയുംപുറത്തായി. അഞ്ച് റണ്‍സ് എടുത്ത് നില്‍ക്കേ ഇമ്രാന്‍ താഹിറിന്റെ ബോള്‍ നോബോള്‍ വിളിച്ചത് കൊണ്ട് കോഹ്‌ലി രക്ഷപ്പെടുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സിലും അജിങ്ക്യ രഹാനെയുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha