തട്ടിം മുട്ടിം ദക്ഷിണാഫ്രിക്ക , കറക്കി വീഴ്ത്താന്‍ ഇന്ത്യ
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്‌ററ് പരമ്പരയില്‍ സമനില പിടിക്കാന്‍ ദക്ഷിണാഫ്രിക്ക. അവസാന ടെസ്റ്റില്‍ മത്സരത്തില്‍ നേടിയത് 72 ഓവറില്‍ 72 റണ്‍സ് മാത്രം. രണ്ടാം ഇന്നിംഗ്‌സിലും സെഞ്ചറി നേടിയ രഹാനയും (100) ക്യാപ്ടന്‍ വിരാട് കോഹ്‌ലി (88) കൂടി ചേര്‍ന്നാണ് ഇന്ത്യന്‍ ലീഡ് 481 ആയി ഉയര്‍ത്തിയത്. വിക്കററ് കീപ്പര്‍ ബാററസ്മാന്‍ സാഹ 27 റണ്‍സുമായി രഹാനയ്ക്ക് ഉറച്ച പി്ന്തുണ നല്‍കി.രഹാനയുടെ സെഞ്ച്വറിക്ക് പിന്നാലെ ഇന്ത്യ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. സ്പിന്നിനെ വേണ്ടുവോളം പിന്തുണയ്ക്കുന്ന പിച്ചില്‍ ദക്ഷിണാഫ്രിക്കന്‍ ബാററ്‌സ്മാന്‍മാരെ കറക്കി വീഴ്ത്താം എന്നാണ് ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രതീക്ഷ.
എന്നാല്‍ കൂടുതല്‍ സമയം ക്രീസില്‍ ചിലവഴിക്കാനാണ് ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ ശ്രമിക്കുന്നത്.ക്യാപ്ടന്‍ ഹാഷിം അംല 244 പന്തില്‍ നിന്നും 25 റണ്‍സുമായി പുറത്തായി. അതിവേഗ ബാററ്‌സ്മാന്‍ എ. ബി ഡിവില്ലിയേഴ്‌സ് 227 പന്തില്‍ 30 ഉം ഡുപ്ലിസിസ് 79 പന്തില്‍ 4 റണ്‍സുമായാണ് ക്രീസില്‍. അവസാന ദിവസമായ ഇന്ന് കൂടുതല്‍ സമയം ക്ഷമാപൂര്‍വ്വം ക്രീസില്‍ പിടിച്ച് നില്ക്കുക എന്നതാവും ദക്ഷിണാഫ്രിക്കന്‍ തന്ത്രം.സ്‌കോര്‍ : ഇന്ത്യ - 334, 267/7 , ദക്ഷിണ: 121, 103/3
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha