ഡല്‍ഹി ടെസ്റ്റിലും ജയം, ഇന്ത്യ പരമ്പര സ്വന്തമാക്കി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്ക് ജയം. 337 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കി. ബാംഗ്ലൂരില്‍ നടന്ന രണ്ടാം ടെസ്റ്റ് മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
481 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 143 റണ്‍സിന് എല്ലാവരും പുറത്തായി. 43 റണ്‍സ് എടുത്ത എ.ബി.ഡിവില്ലിയേഴ്‌സ് ആണ് സന്ദര്‍ശകരുടെ തോല്‍വിയുടെ ആഘാതം ഇത്രയെങ്കിലും കുറച്ചത്. ടെന്പ ബവുമ (34) റണ്‍സെടുത്തു. ഇന്ത്യയ്ക്കു വേണ്ടി രണ്ടാമിന്നിംഗ്‌സില്‍ അശ്വിന്‍ അഞ്ചും ഉമേഷ് യാദവ് മൂന്നും വിക്കറ്റ് വീഴ്ത്തി.
രണ്ടു വിക്കറ്റിന് 72 റണ്‍സെന്ന നിലയില്‍ അഞ്ചാംദിനം ബാറ്റിംഗ് പുനനാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഹാഷിം ആംല(25)യുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ജഡേജയുടെ ബൗളിംഗില്‍ ആംല ബൗള്‍ഡാവുകയായിരുന്നു. തുടര്‍ന്ന് വന്ന ഡൂപ്‌ളെസിസിനേയും ചുവട് ഉറപ്പിക്കുന്നതിന് മുമ്പ് ജഡേജ പുറത്താക്കി. നാലാം വിക്കറ്റില്‍ ഡൂപ്‌ളെസിസും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് 35 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. രണ്ടാം വിക്കറ്റില്‍ ആംലയും ബവുമയും ചേര്‍ന്ന് 45 റണ്‍സ് ചേര്‍ത്തതിന് ശേഷമുള്ള മികച്ച കൂട്ടുകെട്ടായിരുന്നു ഇത്.
ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീം നായകന്‍ ഹഷിം അംലയ്ക്ക് ഈ ടെസ്റ്റിനിടെ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു അപൂര്‍വ റെക്കാര്‍ഡും സ്വന്തമായി. ഒരക്ക സ്‌കോര്‍ മറികടക്കാന്‍ ഏറ്റവും അധികം പന്തുകള്‍ നേരിട്ട താരം എന്ന റെക്കാര്‍ഡാണ് അംല നേടിയത്.
ആറു റണ്‍സെടുക്കാന്‍ 113 പന്തുകളാണ് അംല നേരിട്ടത്. ഓസ്‌ട്രേലിയന്‍ കളിക്കാരന്‍ കാള്‍ റാക്ക്മാന്റെ പേരിലുണ്ടായിരുന്ന റെക്കാര്‍ഡാണ് അംല സ്വന്തം പേരില്‍ ചേര്‍ത്തത്. 102 പന്തില്‍നിന്ന് 9 റണ്‍സായിരുന്നു റാക്ക്മാന്റെ സമ്പാദ്യം. 40 പന്ത് നേരിട്ട ശേഷമാണ് അംല അക്കൗണ്ട് തന്നെ തുറന്നത്.
ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗര്‍ പുറത്തായശേഷം വണ്‍ഡൗണായാണ് അംല ക്രീസിലെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha