സച്ചിന്‍ ആ ചോദ്യം പാര്‍ലമെന്റില്‍ ചോദിച്ചു... എന്തായിരുന്നു ആ ചോദ്യം എന്നല്ലേ?
ഒടുവില്‍ ക്രിക്കറ്റ് താരം സച്ചിന്‍ ആ ചോദ്യം പാര്‍ലമെന്റില്‍ ചോദിച്ചു. എന്തായിരുന്നു ആ ചോദ്യം എന്തെന്നല്ലേ?. ഡിസംബര്‍ ഏഴാം തീയതി സച്ചിന്‍ രാജ്യസഭയില്‍ ആ ചോദ്യം ചോദിച്ചത്. പലരും ഒന്ന് ഞെട്ടി എന്ന് വേണം പറയാന്‍.
ക്രിക്കറ്റ് താരങ്ങളെയും സിനിമാ താരങ്ങളെയും എന്തിനാണ് പാര്‍ലമെന്റില്‍ അയക്കുന്നത്. ചോദ്യം പ്രസക്തമാണ്. സമൂഹത്തിന്റെ വിവിധ തുറകളില്‍ സേവനം അനുഷ്ഠിച്ചു എന്നത് കൊണ്ടും രാജ്യത്തിന് അഭിമാനമായി എന്നതുകൊണ്ടും അവര്‍ നല്ല ഭരണാധികാരികളാകണം എന്നില്ലല്ലോ. ഇതാണ് ചോദ്യം ചോദിക്കുന്നവരുടെ പോയിന്റ്, ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറെപ്പോലുള്ളവരാണ് ചോദ്യം ഉയര്‍ത്തുന്നവരുടെ ഉന്നം. സംഭവം ശരിയാണ് എം പി ആയി 3 കൊല്ലം കഴിഞ്ഞിട്ടും സച്ചിന്‍ പാര്‍ലമെന്റില്‍ ഒരു ചോദ്യം പോലും ചോദിച്ചിരുന്നില്ല.
എന്നാല്‍ ഡിസംബര്‍ ഏഴാം തീയതി സച്ചിന്‍ രാജ്യസഭയില്‍ ഒരു ചോദ്യം ചോദിച്ചു. സബര്‍ബന്‍ റെയില്‍വേ സര്‍വ്വീസിനെ ഒരു പ്രത്യേക സോണാക്കി തിരിക്കുന്നതിനെക്കുറിച്ചായിരുന്നു സച്ചിന്റെ ചോദ്യം. എം പി ആയ ശേഷം രാജ്യസഭയില്‍ സച്ചിന്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യമാണിത്. ചോദിച്ചു എന്ന് തീര്‍ത്ത് പറയാന്‍ പറ്റില്ല. എഴുതി ച്ചോദിക്കുകയായിരുന്നു സച്ചിന്‍. ഉത്തരം കിട്ടിയതും അങ്ങനെ തന്നെ.
2012 ലാണ് കോണ്‍ഗ്രസ് പാര്‍ട്ടി സച്ചിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. രാജ്യസഭയിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിലും ഹാജര്‍ നിലയില്‍ അങ്ങേയറ്റം ദയനീയമാണ് സച്ചിന്റെ അവസ്ഥ. എന്നിട്ടും ഈ വര്‍ഷം സെപ്തംബര്‍ 25ന് സച്ചിനെ പാര്‍ലമെന്റിലെ ഐ ടി കമ്മിറ്റിയംഗമാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ അടിച്ചിട്ടുള്ള ഏക ബാറ്റ്‌സ്മാനാണ് സച്ചിന്‍. 2013 സെപ്തംബറിലാണ് സച്ചിന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha