ഉത്തേജക മരുന്ന് ഉപയോഗിച്ച ലങ്കന്‍ താരം ടീമില്‍നിന്നു പുറത്ത്
നിരോധിക്കപ്പെട്ട ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ശ്രീലങ്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുശല്‍ പെരേരയെ ക്രിക്കറ്റ് ടീമില്‍നിന്നു പുറത്താക്കി.
ന്യൂസിലന്‍ഡ് പര്യടനത്തിനു പുറപ്പെട്ട ടീമില്‍നിന്ന് കുശല്‍ പെരേരയെ തിരിച്ചുവിളിക്കുകയായിരുന്നു.
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പാകിസ്താനും ശ്രീലങ്കയും തമ്മില്‍ നടന്ന പരമ്പരയ്ക്കിടെ ഉത്തേജക മരുന്ന് പരിശോധന നടത്തിയിരുന്നു.
പെരേരയുടെ സാമ്പിളുകളില്‍ ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതായി ശ്രീലങ്ക ക്രിക്കറ്റ് സ്ഥിരീകരിച്ചു. കുശല്‍ പെരേരയ്ക്കു പകരം കൗശല്‍ സില്‍വയെ ഉള്‍പ്പെടുത്തിയതായും ശ്രീലങ്ക ക്രിക്കറ്റ് വ്യക്തമാക്കി.
10-നാണ് ലങ്ക ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുക. കുശല്‍ പെരേരയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്ന് ഐ.സി.സി. വക്താവ് പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ കുശല്‍ പെരേര ആന്റി ഡോപ്പിങ് െ്രെടബ്യൂണലിനു മുന്നില്‍ ഹാജരാകണം.
എന്നാല്‍ കുശല്‍ പെരേര ഉപയോഗിച്ചത് ഏതു മരുന്നാണെന്നതിനെ കുറിച്ച് ഐ.സി.സിയോ ശ്രീലങ്ക ക്രിക്കറ്റോ യാതൊരു സൂചനയും നല്‍കിയില്ല. പാകിസ്താനെതിരേ നടന്ന ഏകദിന പരമ്പരയിലെ ടോപ് സ്‌കോററായിരുന്നു കുശല്‍ പെരേര. രണ്ടാം ഏകദിനത്തില്‍ 17 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ പെരേര അഞ്ചാം ഏകദിനത്തില്‍ 109 പന്തില്‍ 116 റണ്ണുമെടുത്തു. 46 ശരാശരിയില്‍ 230 റണ്ണാണ് അദ്ദേഹം പരമ്പരയില്‍ നേടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha